കാപ്പികുടിച്ചാല്‍ കാറോടും!

കാപ്പി,ഇന്ധനം,വാഹനം
ലണ്ടണ്‍‍| VISHNU.NL| Last Modified ബുധന്‍, 2 ജൂലൈ 2014 (14:54 IST)
വാനം മുട്ടെ വിലക്കയറ്റം കാരണം നടുവൊടിയുന്ന നമുക്ക് ആശ്വസിക്കാന്‍ ഇത ഒരു വാര്‍ത്ത. ഇനി ഇറാഖ് പ്രതിസന്ധിയോ, എണ്ണ വില വര്‍ദ്ധനവോ പൊതുജനത്തിനെ അധികം ബാധിക്കാതിരിക്കാന്‍ പുതിയ സങ്കേതം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിരിക്കുകയാണ്. അങ്ങ് ലണ്ടണിലാണ് സംഭവം നടന്നിരിക്കുന്നത്.

സംഗതി പ്രാവര്‍ത്തികമായാല്‍ കാപ്പിക്കുരുവിന്റെ വില വര്‍ദ്ധനവായിരിക്കും ഭാവിയില്‍ വിലക്കയറ്റത്തേ സ്വാധീനിക്കുക. കാപ്പിക്കുരുവിലെന്താ കാര്യം എന്ന് ചോദിക്കാന്‍ വരട്ടെ, കാപ്പിപൊടി ഉണ്ടാക്കിയതിന് ശേഷം വരുന്ന വേസ്റ്റില്‍ നിന്നും കാപ്പിക്കുരുവിന്റെ വേസ്റ്റില്‍ നിന്നും വണ്ടികള്‍ക്കു പായാന്‍ പറ്റുന്ന ഉഗ്രന്‍ ഇന്ധനമാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.

ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത് സെന്‍റര്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ കെമിക്കല്‍ ടെക്‌നോളജീസിലെ കെമിക്കല്‍ എന്‍ജിനിയറിങ് റിസര്‍ച്ച് ഫെലോ ഡോ. ക്രിസ് ചക്ക് ആണ് ഈ ജെവഇന്ധനം വികസിപ്പിച്ചെടുത്തത്.

കാപ്പിക്കുരുക്കള്‍ ഓര്‍ഗാനിക് സോള്‍വന്റില്‍ മുക്കിവെച്ച് 'ട്രാന്‍സെസ്റ്റെരിഫിക്കേഷന്‍' എന്ന രാസപ്രവര്‍ത്തനത്തിലൂടെയാണ് ഇന്ധനം ഉണ്ടാക്കുന്നത്.

ഇനി ഇടത്തരം കോഫീഷോപ്പുള്ളവര്‍ക്ക് സ്വന്തം വാഹനം ഒടിക്കാനുള്ള ഇന്ധനം സ്വന്തമായി നിര്‍മ്മിക്കാന്‍ സാധിക്കും. 10 കിലോയോളം കാപ്പിപ്പൊടി വേസ്റ്റ് ഉണ്ടാകുന്ന ഒരു കോഫീഷോപ്പില്‍ നിന്ന് 2 ലിറ്റര്‍ ഇന്ധനം നിര്‍മ്മിക്കാനാകുമെന്ന് ഡോ ക്രിസ് ചക്ക് പറയുന്നത്.

സംഭവം ഏതായാലും ശാസ്ത്ര ലോകത്ത് ഗമണ്ടന്‍ ചര്‍ച്ചകളാണ് പുതിയ കണ്ടുപിടുത്തത്തേപ്പറ്റി നടക്കുന്നത്. ഇനി എന്നാണ് ഇത് പ്രാവര്‍ത്തികമാകുമെന്നത് കണ്ടറിയണമെന്നുമാത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :