ദുബായിയില്‍ വാഹനാപകടം: 15 മരണം

ദുബായ്| Last Modified ശനി, 10 മെയ് 2014 (17:02 IST)
ദുബായിയിലുണ്ടായ വാഹാനപകടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ദുബായിയിലെ എമിറേറ്റ്സ് റോഡില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പതിമൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. 27 ഏഷ്യന്‍ തൊഴിലാളികളുമായി യാത്രചെയ്ത ബസ്സ് ദുബായ് ക്ലബ്ബ് പാലം കടക്കുമ്പോള്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബസ്സ് പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെയും ട്രക്കിന്റെയും ഡ്രൈവര്‍മാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :