മുടി വെട്ടിക്കാന്‍ വന്നയാളുടെ തലയില്‍ ബാര്‍ബറുടെ അതിക്രമം; തലയുടെ മധ്യഭാഗം ഷേവ് ചെയ്തു, ചെവി മുറിച്ചുകളഞ്ഞു!

Arrest, Salon, Madison, Wisconsin, Head, Shave, ബാര്‍ബര്‍, തല, ഷേവ്, ചെവി, മുടി, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍
മാഡിസണ്‍| BIJU| Last Updated: വെള്ളി, 5 ജനുവരി 2018 (14:18 IST)
മാഡിസണിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിക്കാന്‍ ചെന്ന 22കാരന്‍ എന്തായാലും ഇതുപോലൊരു ചതി ബാര്‍ബറുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചുകാണില്ല. തലയുടെ മധ്യഭാഗത്തുനിന്നുള്ള മുടി ഷേവ് ചെയ്തുകളഞ്ഞെന്നുമാത്രമല്ല, ഒരു ചെവിയും കത്രിക ഉപയോഗിച്ച് മുറിച്ചുകളഞ്ഞു!
വളരെ സ്റ്റൈലിഷായി മുടി കട്ട് ചെയ്യണമെന്നായിരുന്നു യുവാവിന്‍റെ ആവശ്യം. ഷബാനി എന്ന ബാര്‍ബര്‍ പക്ഷേ യുവാവിന്‍റെ തലയില്‍ താണ്ഡവമാടി എന്നുതന്നെ പറയാം.

എന്തായാലും മുറിഞ്ഞ ചെവിയും പാതി ഷേവ് ചെയ്ത തലയുമായി ഇറങ്ങിയോടിയ യുവാവ് മറ്റൊരു ബ്യൂട്ടി പാര്‍ലറിലെത്തി മുടി ഒരു വിധം ഭംഗിയാക്കി.

എന്തായാലും യുവാവിന്‍റെ പരാതിയില്‍ ഇപ്പോള്‍ ബാര്‍ബറെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ചെവി മുറിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :