മാലാല ബൊക്കോ ഹറാം തട്ടികൊണ്ടുപോയ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ടു

അബുജ| Last Modified തിങ്കള്‍, 14 ജൂലൈ 2014 (10:59 IST)
മലാല യൂസഫ്സായി
ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഇരുന്നൂറിലധികം പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. പെണ്‍കുട്ടികളെ തന്റെ സഹോദരിമാരായാണ് കാണുന്നതെന്നും പെണ്‍കുട്ടികളെ തിരികെ കോണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന ബ്രിംഗ് ബാക്ക് ഔര്‍ ഗോള്‍സ് കാംബയിനില്‍ സജീവമായി പങ്കെടുക്കുമെന്നും മാലാല പറഞ്ഞു.കഴിഞ്ഞ ഏപ്രില്‍ മുതല്‍ 200 പെണ്‍കുട്ടികളെയാണ് ഇസ്ലാമിക ഭീകരസംഘമായ ബോക്കോ ഹറാം ബന്ധികളാക്കിയിരിക്കുന്നത്.

സ്വാത്ത് പ്രവശ്യയില്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ പോകുന്നതിനുള്ള താലിബാന്റെ നിയന്ത്രണത്തിനെതിരെ ബിബിസി യുടെ ബ്ലോഗില്‍ പ്രതികരിച്ചതിന് പ്രശസ്തയാണ് മലാല. ബ്ലൊഗിലൂടെ പ്രതികരിച്ചതിന് താലിബാന്‍ ആക്രമണത്തില്‍ തലയ്ക്കു വെടിയേറ്റിട്ടും രക്ഷപെട്ട മലാല അന്താരാഷ്ട്രതലത്തില്‍ പ്രശസ്തയാണ്












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :