ബാഗ്ദാദ്|
JOYS JOY|
Last Modified ഞായര്‍, 1 മെയ് 2016 (12:07 IST)
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ പാര്‍ലമെന്റ് മന്ദിരം ഷിയ നേതാവ് മുഖ്തദ അല്‍സദ്റിന്റെ അനുയായികള്‍ കൈയേറിയതിനു പിന്നാലെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം.
സര്‍ക്കാർ പുന:സംഘടിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാർ പാർലമെൻറിലേക്കും തന്ത്രപ്രധാന മേഖലയായ ഗ്രീന്‍ സോണിലേക്കും ഇരച്ചു കയറിയത്.
ഗ്രീന്‍സോണിലുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റും തകര്‍ത്തു.
വിദേശരാജ്യങ്ങളുടെ എംബസികള്‍ അടക്കമുള്ള അതീവജാഗ്രതാപ്രദേശമായ ഗ്രീന്‍ സോണില്‍ പ്രതിഷേധക്കാർ ശനിയാഴ്ച രാത്രിയും തമ്പടിച്ചിരിക്കുകയാണ്. ഭരണപരിഷ്കാരം ആവശ്യപ്പെട്ട് ആയിരുന്നു ഷിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് കൈയടക്കിയത്.