രക്ഷിതാക്കള്‍ രണ്ടല്ല, ഇനിമുതല്‍ മൂന്നാണ്!!!

കുട്ടി, രക്ഷിതാക്കള്‍, ബ്രിട്ടണ്‍
ലണ്ടന്‍| vishnu| Last Updated: ബുധന്‍, 4 ഫെബ്രുവരി 2015 (20:33 IST)
അണ്ഡവും ബീജവും ശരീരത്തിന്‌ പുറത്തു വെച്ച്‌ സംയോജിപ്പിക്കുന്ന വിദ്യ ഇപ്പോള്‍ പല രാജ്യങ്ങളിലും വന്ധ്യതാ നിവാരനത്തിനായി ചെയ്യാറുണ്ട്. ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുക, ക്രിതൃമ ബീജ സങ്കലനം തുടങ്ങിയവയൊക്കെ ഇപ്പൊള്‍ സര്‍വ്വ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അമ്മയയും അച്ഛനും അല്ലതെ മൂന്നാമതൊരാള്‍ കൂടി കുട്ടിയുടെ ജനനത്തിനു കാരണമായാലോ? അത്തരമൊരു നിര്‍ണ്ണായക ഘട്ടത്തില്‍ കൂടിയാണ് ബ്രിട്ടന്‍ കടന്നുപോകുന്നത്.

മൂന്ന്‌ രക്ഷിതാക്കളുടെ ഡിഎന്‍എ ഘടകങ്ങള്‍ ഉപയോഗിച്ച്‌ കുട്ടികളെ സൃഷ്‌ടിക്കാനാണ് ബ്രിട്ടണ്‍ ഒരുങ്ങുന്നത്. ജനിതക വൈകല്യങ്ങള്‍ തടയുക എന്ന ലക്ഷ്യമിട്ട്‌ അണ്ഡവും ബീജവും സംയോജിപ്പിക്കുമ്പോള്‍ മൂന്നാമതൊരാളില്‍ നിന്നുള്ള മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ ഉപയോഗിക്കുവാനാണ് ബ്രിട്ടണില്‍ നീക്കം നടക്കുന്നത്. കടുത്ത എതിര്‍പ്പാണ് ഇക്കാര്യത്തില്‍ യാഥാസ്ഥികരില്‍ നിന്ന് ഉണ്ടാകുന്നത്. കുഞ്ഞിന്റെ പിതാവിന്റെയും മാതാവിന്റെയും ജനിതകഘടകത്തോടൊപ്പം സ്‌ത്രീ ദാതാവില്‍നിന്നുള്ള ആരോഗ്യമുള്ള അല്‍പ്പം ഡിഎന്‍എ കൂടി ഭ്രൂണത്തില്‍ ഉള്‍പ്പെടുകയാണ് ചെയ്യുക. അമ്മയുടെ തകരാറുള്ള എംഡിഎന്‍എ മാറ്റി പുതിയ ഡി‌എന്‍‌എ സ്ഥാപിക്കും.

എന്നാല്‍ ഇറ്റിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ബ്രിട്ടീഷ്‌ പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി മുന്നോട്ട്‌ വെച്ചിരിക്കുന്ന വിഷയത്തില്‍ വോട്ടെടുപ്പ്‌ ചൊവ്വാഴ്‌ച നടക്കാനിരിക്കുകയാണ്‌. വോട്ടെടുപ്പില്‍ ഈ നടപടികള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ മൂന്ന്‌ രക്ഷിതാക്കളുള്ള കുട്ടിയെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍ മാറും. ചരിത്രമാകുന്ന തീരുമാനം ഉണ്ടായാല്‍ ബ്രിട്ടനിലെ 2500 പേര്‍ക്കാകും അത്‌ തുണയാകുക.

അമ്മയില്‍നിന്നാണ്‌ കുട്ടിയിലേക്ക്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ കൈമാറ്റം ചെയ്യപ്പെടുന്നത്‌. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എയിലെ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ കാഴ്‌ചവൈകല്യവും പ്രമേഹവും മുതല്‍ പേശികള്‍ നശിക്കുന്ന അവസ്‌ഥയ്‌ക്ക് വരെ ഇടയാക്കും. ഇത്തരം പ്രശ്‌നങ്ങളുമായി ഓരോ വര്‍ഷവും 125 കുട്ടികളെങ്കിലും ബ്രിട്ടനില്‍ പിറക്കുന്നുണ്ടെന്നാണ്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :