പെണ്ണഴകിന്റെ രഹസ്യം? ഇനി കാലിന്റെ തിളക്കം കൂട്ടാം

 കാലിന്റെ രഹസ്യം , സൌന്ദര്യം , പെണ്‍കുട്ടികള്‍ , അഴക്
നീതു മരിയ| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (16:26 IST)
ആ കുട്ടിയെ കാണാന്‍ എന്ത് ഭംഗിയാണ്, ഈ വാക്ക് കേള്‍ക്കാന്‍ കൊതിക്കാത്ത ഏത് പെണ്‍കുട്ടിയാണ് ഉള്ളത്. ഈ വാക്ക് ഒന്ന് കേള്‍ക്കുന്നതിനും അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരു നോട്ടത്തിനായും രാവിലെ കണ്ണാടിക്ക് മുമ്പില്‍ സമയം ചെലവഴിക്കാത്ത എത്ര പെണ്‍കുട്ടികള്‍ ഉണ്ട് ഇന്ന് നമുക്കിടയില്‍ ‍. കാലം മാറിയതോടെ മുഖസൌന്ദര്യത്തില്‍ മാത്രം ശ്രദ്ധചെലുത്തിയാല്‍ പോരാ എന്നായി ഓരോ പെണ്‍കുട്ടിക്കും.

മുടിയും നഖവും ചുണ്ടുകളും കണ്ണും കാതും മിക്ക പെണ്‍കുട്ടികളും എന്നും പരിചരിക്കാറുണ്ട്. എന്നാല്‍ കാലത്തിനൊപ്പം കോലവും മാറിയതോടെ കാലുകളുടെ ഭംഗിയും കാത്തുസൂക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. കാലാവസ്ഥ വ്യതിയാനവും ചൂടും പൊടിയും എല്ലാം മനോഹരമായ കാലുകളുടെ ചന്തം നശിപ്പിക്കാന്‍ തുടങ്ങി. ഇതോടെ കാലിനെ പരിരക്ഷിക്കാനും ബ്യൂട്ടിപാര്‍ലറുകളിലേക്ക് പ്രായഭേദമന്യേ പെണ്‍കുട്ടികള്‍ പായാന്‍ തുടങ്ങി. എന്നാല്‍ കാലുകള്‍ക്ക് നല്ല തിളക്കവും മൃദുത്വവും കൈവരിക്കാന്‍ നമുക്ക് സ്വയമായി ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.

ആഴ്ചയിലൊരു ദിവസം ഇളംചൂട് വെള്ളത്തില്‍ കാലുകള്‍ മുക്കി വെയ്ക്കുക. ഇതുവഴി കാലുകളിലെ രക്തചംക്രമണം വര്‍ദ്ധിക്കുന്നതിനും അണുക്കളെ ഒഴിവാക്കുന്നതിനും സാധിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് എല്ലാ ദിവസവും മോയിസ്ചറൈസിംഗ് ക്രീം ഉപയോഗിച്ച് കുറച്ചു നേരം മസാജ് ചെയ്യുക. അതുപോലെ തന്നെ വീടിന് വെളിയില്‍ പോകുമ്പോള്‍ കാലുകള്‍ വൃത്തിയാക്കിയതിനു ശേഷം സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുക. ഇതു കാലുകളില്‍ കരുവാളിപ്പുണ്ടാകുന്നതും ചുളിവുകള്‍ വീഴുന്നതും തടയുകയും ചര്‍മ്മകാന്തി കൈവരിക്കുന്നതിന് സഹായകമാകും. കാല്‍വിരലുകളിലെ നഖം വിണ്ടു കീറുന്നെങ്കില്‍ നെയില്‍ പോളിഷിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

കാലുകള്‍ സുന്ദരമായി സൂക്ഷിക്കാന്‍ ഇതാ ഒരു വഴി:

ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ ഒലിവ് എണ്ണ, കാല്‍ കപ്പ് പാല്‍, ഒരു ടീസ്പൂണ്‍ കറുവാപ്പട്ടയുടെ പൊടി എന്നിവ ചെറു ചൂടുവെള്ളത്തില്‍ ഇടുക. വലിയ പാത്രത്തില്‍ വേണം വെള്ളം ചൂടാക്കി മേല്‍പ്പറഞ്ഞ ചേരുവകള്‍ ചേര്‍ക്കേണ്ടത്. ചൂടുവെള്ളത്തില്‍ 15 മിനിറ്റോളം കാല്‍ മുക്കിവെച്ച ശേഷം വീര്യം കുറഞ്ഞ സോപ്പ് മിശ്രിതം ഉപയോഗിച്ചു കാല്‍ കഴുകി ടവ്വല്‍ കൊണ്ടു തുടച്ചെടുക്കുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :