അഞ്ചു ദിവസം ഓടയില്‍ കഴിഞ്ഞ ശിശുവിനെ രക്ഷപെടുത്തി

സിഡ്‌നി| Last Updated: ചൊവ്വ, 25 നവം‌ബര്‍ 2014 (11:46 IST)
മാതാവ് ഓടയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപെടുത്തി. കുട്ടിയെ ഓടയില്‍ ഉപേക്ഷിച്ച മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം നടന്നത്. സിഡ്‌നി ഹൈവേയില്‍ ഞായറാഴ്‌ച പുലര്‍ച്ചെ ഒരു സൈക്കിള്‍ യാത്രക്കാരനാണ്‌ കുഞ്ഞിനെ കണ്ടെത്തിയത്.

കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന്‌ ഇയാള്‍ ആള്‍ക്കാരെ വിളിച്ചുകൂട്ടി. എല്ലാവരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓടയ്ക്കുള്ളില്‍
ഒരു കട്ടിപ്പുതപ്പ്‌ കൊണ്ട്‌ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓടയുടെ കനത്ത കോണ്‍ക്രീറ്റ്‌ സ്‌ളാബുകള്‍ തള്ളി നീക്കിയാണ് ഇവര്‍ കുട്ടിയെ പുറത്തെടുത്തത്.

ഓടയുടെ അടിത്തട്ടില്‍ എത്താതെ ഇടയിലുള്ള ഒരു വിടവില്‍
കുടുങ്ങിയതാണ്‌ കുട്ടി മരിക്കാതെ രക്ഷപടാന്‍ കാരണമായത്. കുഞ്ഞ് ജനിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. ഹോസ്പിറ്റല്‍ രേഖകള്‍ പരിശോധിച്ച പൊലീസ് കുഞ്ഞിന്റെ അമ്മയെ അറസ്റ്റ് ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :