കെജ്‌രിവാളിനെ പോലെ ഓടിയൊളിക്കാനില്ലെന്ന് ഫഡ്‌നാ‍വീസ്

ന്യുഡല്‍ഹി| Last Modified ശനി, 22 നവം‌ബര്‍ 2014 (15:25 IST)
ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പോലെ ഉത്തരവാദിത്തത്തില്‍നിന്ന് ഓടിയൊളിക്കാന്‍ താന്‍ തയ്യാറല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ്. അതിനുള്ള സാധ്യത തന്റെ മുന്നിലുണ്ട്. എന്നാല്‍ താന്‍ അങ്ങനെ ചെയ്യില്ല. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍സിപി നിരുപാധിക പിന്തുണയാണ് നല്‍കിയത്. തങ്ങള്‍ അതു സ്വീകരിച്ചു. ശിവസേനയുമായി ബന്ധം സ്ഥാപിക്കാമെന്ന് കരുതി. എന്നാല്‍ അതു നടന്നില്ലെന്നും ഫഡ്‌നാവീസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :