സൌദിയില്‍ മിഷേല്‍ ഒബാമ ശിരോവസ്ത്രം ധരിക്കാത്തതിനെചൊല്ലി വിവാദം

റിയാദ്| Last Updated: ബുധന്‍, 28 ജനുവരി 2015 (15:52 IST)
അബ്ദുള്ള രാജാവിന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കാന്‍ സൌദിയിലത്തിയ മിഷേല്‍ ഒബാമ വിവാദത്തില്‍.
മിഷേല്‍ ശിരോവസ്ത്രം ഉപയോഗിക്കാത്തതാണ് വിവാദത്തിനിടയാക്കിയത്. സ്ത്രീകള്‍ പൊതു സ്ഥലത്ത് വരുമ്പോള്‍ തല മറയ്ക്കുകയും കറുത്ത പര്‍ദ ധരിക്കുകയും ചെയ്യണമെന്ന് സൌദിയില്‍ നിയമം നിലവിലുണ്ട്.

പുതിയ രാജാവായ സല്‍മാനും ഒബാമയും ഒരുമിച്ച ചടങ്ങിന്റെ ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ സൗദിയിലെ ഒരു പ്രമുഖ ടെലിവിഷന്‍ സ്‌റ്റേഷന്‍ മിഷേലിന്റെ മുഖം മറച്ചാണ് സംപ്രേഷണം ചെയ്തതെന്നും ആരോപണമുണ്ട്. എന്നാല്‍ ഇത് സൌദി നിഷേധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം അബ്ദുള്ള രാജാവിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കാനാണ് ഒബാമയും ഭാര്യയും സൗദിയിലെത്തിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :