ഒബാമ ഇന്ത്യയില്‍ നിന്നു മടങ്ങി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 27 ജനുവരി 2015 (14:25 IST)
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ നിന്ന് മടങ്ങി. സൌദി അറേബ്യയിലേക്ക് ആണ് ഒബാമയും സംഘവും ഉച്ചയ്ക്ക് യാത്ര തിരിച്ചത്. സൌദി രാജാവ് ആയിരുന്ന അബ്‌ദുള്ള രാജാവിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചതിനു ശേഷമായിരിക്കും അമേരിക്കയിലേക്ക് മടങ്ങുക.

അതേസമയം, അമേരിക്കന്‍ എംബസി സംഘടിപ്പിച്ച ചടങ്ങില്‍ ഒബാമ പ്രസംഗിച്ചു. സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ആയിരുന്നു ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ ഒബാമ സംസാരിച്ചത്.

നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുമായി ഒബാമ കൂടിക്കാഴ്ചയും നടത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒബാമയും പങ്കെടുക്കുന്ന മന്‍ കി ബാത് ഇന്ന് രാത്രി പ്രക്ഷേപണം ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :