അമേരിക്കയില്‍ ഇസ്ലാമിന് നിരോധനം വരുന്നു!

അമേരിക്ക, മുസ്ലീം, ബോബി ജിന്‍ഡാല്‍
വാഷിംഗ്ടണ്‍| vishnu| Last Modified വ്യാഴം, 29 ജനുവരി 2015 (14:01 IST)
ചാര്‍ലി ഹെബ്ദോ ആക്രമണത്തിനു പിന്നാലെ പാശ്ചാത്യ ലോകത്ത് സംജാതമായിരിക്കുന്ന ഇസ്ലാമോഫോബിയ എന്ന സ്ഥിതി വിശേഷം അമേരിക്കയിലും വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുസ്ലീങ്ങള്‍ തങ്ങളെ ആക്രമിക്കുന്നവരാണെന്ന ഭയപ്പാട് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. നേരെത്തെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിന്റെ പേരില്‍ അക്രമങ്ങള്‍ നടന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ഇസ്ലാമിനെ നിരോധിക്കണമെന്ന നീര്‍ദ്ദേശം വന്നതായാണ് സൂചന.

ലൂസിയാന ഗവര്‍ണ്ണറായ ഇന്ത്യന്‍ വംശജന്‍ ബോബി ജിന്‍ഡാലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കയില്‍ മുസ്ലീങ്ങളോടുള്ള മാറിവരുന്ന മനോഭാവം ജിന്‍ഡാല്‍ വെളിപ്പെടുത്തിയത്. അമേരിക്കയുടെ ചിലയിടങ്ങളില്‍ മുസ്ലിങ്ങളെ നിരോധിക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് ജിന്‍ഡാള്‍ അഭിമുഖത്തില്‍ പറയുന്നത്. യൂറോപ്പിലെ പോലെ മുസ്ലീം നിരോധിത മേഖലകള്‍ അമേരിക്കയിലും വരുമെന്ന് ജിന്‍ഡാല്‍ വെളിപ്പെടുത്തുന്നു.

അമേരിക്കയില്‍ ശരിയ നിയമം കൊണ്ടുവരാനാണ് മുസ്ലിങ്ങള്‍ ശ്രമിക്കുന്നത്. ഇനിയും ഇത് കൈയും കെട്ടി നോക്കി നിന്നാല്‍ യൂറോപ്പിലെ പോലെ നിരോധിത മേഖലകള്‍ ഇവിടെയും ഉണ്ടാകും. നല്‍കുന്ന സ്വാതന്ത്ര്യം ചൂഷണം ചെയ്യാനാണ് മുസ്ലിം കുടിയേറ്റക്കാരുടെ ശ്രമം. സംസാരിക്കാനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. അതിനാല്‍ അമേരിക്കക്കാരനാകാന്‍ പറ്റില്ലെങ്കില്‍ അമേരിക്കയിലേക്ക് വരാതിരിക്കൂ എന്നും ജിന്‍ഡാല്‍ പറഞ്ഞു.

ഇവിടെ ജീവിക്കുന്നതും കമ്പനി തുടങ്ങുന്നതും അമേരിക്കക്കാരാകുന്നതും പട്ടാളത്തില്‍ ചേരുന്നതും എല്ലാം കൊള്ളാം. പക്ഷേ ഞങ്ങളെ കീഴടക്കാന്‍ നോക്കരുത്. അത് കുടിയേറ്റമല്ല. അത് കോളനിവല്‍ക്കരണമാണ്. ആളുകള്‍ ഇവിടെ വന്ന് അവരുടെ വിശ്വാസവും സംസ്‌കാരവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അധിനിവേശമാണ്. ചിലപ്പോള്‍ ആളുകള്‍ തന്നെ വര്‍ഗീയവാദി എന്ന് വിളിച്ചേക്കാമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ജിന്‍ഡാല്‍ പറയുന്നു. നൂറ് വര്‍ഷമോ അഞ്ച് മിനുട്ടോ അമേരിക്കയില്‍ കഴിഞ്ഞോ എന്നത് പരിഗണിച്ചല്ല തങ്ങള്‍ ആളുകളെ കാണുന്നത്. ജിന്‍ഡാല്‍ നയം വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :