അമേരിക്കയില്‍ ശക്തമായ മഞ്ഞ് വീഴ്ച; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അല്‍ബാനി| Last Updated: ചൊവ്വ, 18 ഫെബ്രുവരി 2020 (14:52 IST)
യുഎസിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ശക്തമായ ഹിമകാറ്റിനെത്തുടര്‍ന്ന് കനത്ത മഞ്ഞ് വീഴ്ച. ന്യൂയോര്‍ക്കില്‍ മാത്രം അഞ്ചര ഇഞ്ച് കനത്തിലാണ് മഞ്ഞ് വീഴ്ച്ച ഉണ്ടായത്. ഇതേത്തുടര്‍ന്ന്
ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കണക്റ്റിക്കട്ട്, റോഡ് ഐലന്‍ഡ്, ന്യൂഹാംഷര്‍ എന്നീ‍ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ബോസ്റ്റണിലെ വിമാനത്താവളത്തില്‍ മണിക്കൂറില്‍ 112 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്.കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്ത്
വീടുകളില്‍ നിന്ന് പുറത്ത് പോകരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിമകാറ്റ് ജനങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ക്ക്
തിരിച്ചടിയായിട്ടുണ്ട്. സ്ഥലത്തെ സ്‌കൂളുകള്‍, ഹാര്‍വഡ് അടക്കമുള്ള സര്‍വകലാശാലകളും അടഞ്ഞുകിടക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :