സിറിയയില്‍ വ്യോമാക്രമണം തുടരുന്നു; 23 മരണം

ബെയ്റൂട്ട്| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (11:05 IST)
സിറിയയില്‍ തുടരുന്ന വ്യോമാക്രമണത്തില്‍ 23പേര്‍ കൊല്ലപ്പെട്ടു. അലപ്പോ നഗരത്തിനു സമീപപ്രദേശങ്ങളിലായി നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സേനയ്ക്കാണെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആരോപിച്ചു.

ചൊവ്വാഴ്ച രാവിലെ സര്‍ക്കാര്‍ ഹെലികോപ്റ്ററുകള്‍ നടത്തിയ ബാരല്‍ ബോംബാക്രമണത്തില്‍ രണ്ടു കുട്ടികളടക്കം പതിമൂന്നുപേര്‍ മരണമടഞ്ഞു. കൂടാതെ ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഐഎസ്, സുന്നി സംഘടനകള്‍ പ്രബലമായ അല്‍ ബാബ് നഗരത്തില്‍ തിങ്കളാഴ്ച നടന്ന സമാനമായ ആക്രമണങ്ങളില്‍ പത്തിലധികം പേര്‍ മരണമടയുകയും പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍ പ്രകാരം 2011 മാര്‍ച്ചില്‍ ആരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെയായി രണ്ടു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :