ഐഎസ് സ്വര്‍ണത്തിലും വെള്ളിയിലും നാണയമിറക്കി

  ഐഎസ് നാണയം , ഇറാഖ് , ത്രീവൃവാദികള്‍ , ഇറാഖ് , സിറിയ
ഇറാഖ്| jibin| Last Modified ശനി, 15 നവം‌ബര്‍ 2014 (13:40 IST)
ഇറാഖിലും സിറിയയിലുമായി പടര്‍ന്നു കിടക്കുന്ന ഐഎസ് ഐഎസ് ത്രീവൃവാദികള്‍ സ്വര്‍ണത്തിലും വെള്ളിയിലും നാണയമിറക്കി. ഇസ്ലാമിക് ദിനാര്‍ എന്ന പേരിലാണ് നാണയമിറക്കിയിരിക്കുന്നത്.

അഞ്ച് ദിനാറിന്റെ സ്വര്‍ണനാണയവും, പത്ത് ദിര്‍ഹത്തിന്റെ വെള്ളിനാണയവുമാണ് പുറത്തിറക്കിയിരിക്കുന്നത്. ഐഎസ് ഐഎസ് ഭരിക്കുന്നിടങ്ങളില്‍ പുതിയ കറന്‍സി കൊണ്ടുവരുമെന്ന് സംഘടന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് അഞ്ച് ദിനാറെന്ന അക്കമാണ്. ഇതിനോട് ചേര്‍ന്ന് ഇസ്ലാമിക വര്‍ഷമായ 1436 എന്നും ചേര്‍ത്തിരിക്കുന്നു. മറുവശത്തായി ഇസ്ലാമിക് സ്റ്റേറ്റെന്നും അഞ്ച് ദിനാറെന്നും പ്രവാചകന്റെ അനുശാസനപ്രാകരമുള്ള ഖിലാഫത്തെന്നും രേഖപ്പെടുത്തിയിരിക്കുന്നു. നാണയത്തിന്റെ തൂക്കം 21.25 ഗ്രാമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :