നമ്മളെപ്പോഴാ തോറ്റത്, അതറിഞ്ഞില്ലല്ലോ...!

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ക്രിക്കറ്റ്
കാബൂള്‍| vishnu| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (19:35 IST)
സത്യത്തില്‍ ആരാണ് ജയിച്ചത്? നമ്മളോ അതോ ബംഗ്ലാദേശോ? എന്ന അവസ്ഥയിലാണ് അഫ്ഗാന്‍കാര്‍. മറ്റൊന്നുമല്ല തോറ്റത് ടിവിയില്‍ കണ്ടു, എന്നാല്‍ ജയിച്ചത് അഫ്ഗാനാണെന്ന് പറഞ്ഞ് യു‌എസ് എംബസി ട്വീറ്റ് ചെയ്തതാണ് പ്രശ്നം. ലോകകപ്പില്‍ ബംഗാദേശിനെതിരെ നേടിയ 'കന്നി ജയത്തില്‍ അഭിനന്ദനം അറിയിച്ച് കാബൂളിലെ യുഎസ് എംബസി നടത്തിയ ട്വീറ്റ് കണ്ട് അഫ്ഗാന്ഇലെ ക്രിക്കറ്റ് ആരാധകര്‍ ആശയക്കുഴപ്പത്തിലായത്.

ബംഗാദേശിനെതിരെ നേടിയ കന്നി ജയത്തില്‍ അഭിനന്ദനം അറിയിച്ചായിരുന്നു ട്വീറ്റ്.
എന്നാല്‍ ട്വീറ്റ് ചെയ്യുന്ന സമയത്ത് ബംഗദേശ് ബാറ്റു ചെയ്യുകയായിരുന്നു എന്നതാണ് സത്യം. ആവേശം കേറി അഫ്ഗാന്‍ ജയിച്ചു എന്ന് പൊട്ടിച്ചതിനു പിന്നാലെ ബംഗ്ലാദേശ് മത്സരത്തില്‍ ജയിക്കുകയും ചെയ്തു. ക്രിക്കറ്റ് ജ്വരം പതുക്കെ ആവേശമായി മാറിയ അഫ്ഗാനില്‍ ഇത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് യുഎസ് എംബസിയുടെ ട്വീറ്റും വരുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ തെറ്റുപറ്റിയെന്ന ട്വീറ്റും വന്നു.

അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ ക്രിക്കറ്റ് ആവേശമായിട്ടുണ്ട്. ടിവി, റേഡിയോ, സോഷ്യല്‍ മീഡിയകളിലും ക്രിക്കറ്റിന്റെ ആവേശം പ്രകടമാണ്. അതേസമയം, അഫ്ഗാന്‍ ടീമിനും ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ അറിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ബംഗാദേശിനെതിരായ മല്‍സരം. വിക്കറ്റ് ചോദ്യം ചെയ്തുള്ള റിവ്യൂ നല്‍കുന്നതിനെ കുറിച്ചും അറിയില്ലായിരുന്നു. റിവ്യൂ നല്‍കാന്‍ സമയം വൈകിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ ടീമിന്റെ റിവ്യൂ അവസരം അമ്പയര്‍ നിഷേധിച്ചു. പതിനഞ്ചു സെക്കന്റിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നതാണ് നിയമം. ഇത് അഫ്ഗാന്‍ ടീം അംഗങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇതോടെ തമീം ഇഖ്ബാലിന്റെ വിക്കറ്റ് വീഴ്ത്താനുള്ള അവസരവും ഇവര്‍ക്ക് നഷ്ടമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :