കടുവകള്‍ അഫ്‌ഗാനെ മലര്‍ത്തിയടിച്ചു: ജയം 105 റണ്‍സിന്

 ലോകകപ്പ് ക്രിക്കറ്റ് , അഫ്‌ഗാനിസ്താന്‍ ബംഗ്ലാദേശ് മത്സരം
കാന്‍ബറ| jibin| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (17:01 IST)
പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ അഫ്‌ഗാനിസ്താനെ ബംഗ്ലാദേശ് 105 റണ്‍സിന് പരാജയപ്പെടുത്തി. ബംഗ്ലാദേശ് ഉയര്‍ത്തിയ 268 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്‌ഗാന്‍ നിര 42.5 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

268 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്താന്‍ ബാറ്റിംഗില്‍ വന്‍ പരാജയമായി തീരുകയായിരുന്നു. സ്കോര്‍ ബോര്‍ഡ് രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ മൂന്ന് വിക്കറ്റുകളാണ് നഷ്‌ടമായത്. ജാവേദ് അഹമ്മദ് (1), അഫ്‌സാര്‍ (1), നവ്റോസ് മംഗള്‍ (27), അസ്‌ഗര്‍ സ്‌റ്റാനിക്‍സായി (1), സമിയുള്ള ഷെന്‍വാരി (42), മുഹമ്മബ് നബി (44), നജീബുള്ള സദ്രാന്‍ (17), മിര്‍വൈസ് അഷറഫ് (10), അഫ്‌താബ് അലം (14), ഹമീസ് ഹസന്‍ (0), ഷാപ്പുര്‍ സദ്രാന്‍ (2) എന്നിവരാണ്
അഫ്ഗാനിസ്താന്‍ നിരയില്‍ ബംഗ്ലാദേശിന് ഭീഷണി നല്‍കാതെ കൂടാരം കയറിയത്.

ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് അഫ്ഗാന്‍കാരുടെ മികച്ച ബൗളിങ്ങിന് മുന്നില്‍ ഒരുവേള പതറിപ്പോയിരുന്നു. നാലിന് 119 റണ്‍സ് എന്ന നിലയില്‍ പതറിയ അവരെ 56 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിമും 51 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു മുഷ്ഫിഖറിന്റെ ഇന്നിഗ്‌സ്. ഷാക്കിബ് ആറ് ബൗണ്ടറിയും ഒരു സിക്‌സും നേടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :