ബംഗ്ലാദേശിനെതിരെ അഫ്‌ഗാനിസ്താന്‍ തകരുന്നു

 ലോകകപ്പ് ക്രിക്കറ്റ് , ബംഗ്ലാദേശ് , അഫ്‌ഗാനിസ്താന്‍ , ക്രിക്കറ്റ് ലോകകപ്പ്
കാന്‍ബറ| jibin| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (13:51 IST)
പൂള്‍ എയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ
അഫ്‌ഗാനിസ്താന് വിജയലക്ഷ്യം 268 റണ്‍സ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്‌ഗാനിസ്താന്‍ 7 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 12 റണ്‍സെടുത്തു. സമിയുള്ള ഷെന്‍വാരി (5*) നവ് റോസ് മംഗള്‍ (2*‌) എന്നിവരാണ് ക്രീസില്‍.

വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ അഫ്ഗാനിസ്താന് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്‌ടപ്പെടുകയായിരുന്നു. സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ജാവേദ് അഹമ്മദി (1) കൂടാരം കയറി. അടുത്ത അടുത്ത ഓവറുകളില്‍ അഫ്‌സാര്‍ (1), അസ്‌ഗര്‍ സ്‌റ്റാനിക്‍സായി (1) എന്നിവര്‍ പുറത്താകുകയുമായിരുന്നു.


ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് അഫ്ഗാന്‍കാരുടെ മികച്ച ബൗളിങ്ങിന് മുന്നില്‍ ഒരുവേള പതറിപ്പോയിരുന്നു. നാലിന് 119 റണ്‍സ് എന്ന നിലയില്‍ പതറിയ അവരെ 56 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ മുഷ്ഫിഖുര്‍ റഹിമും 51 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു മുഷ്ഫിഖറിന്റെ ഇന്നിഗ്‌സ്. ഷാക്കിബ് ആറ് ബൗണ്ടറിയും ഒരു സിക്‌സും നേടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :