ഇന്ത്യക്കാരനായ യുവാവ് വാഷിങ്ടനിൽ വെടിയേറ്റ് മരിച്ചു; അക്രമത്തിന് പിന്നിൽ കവർച്ചാ സംഘമാണെന്ന് പൊലീസ്

വാഷിങ്ടനിൽ കവർച്ചാ സംഘത്തിന്റെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

Aiswarya| Last Updated: ശനി, 8 ഏപ്രില്‍ 2017 (12:55 IST)

ഇന്ത്യക്കാരന്‍ യുഎസിലെ വാഷിങ്ടനിൽ വെടിയേറ്റു മരിച്ചു. ഗ്യാസ് സ്റ്റേഷൻ ജീവനക്കാരനും
പഞ്ചാബ് സ്വദേശിയുമായ വിക്രം ജർയാൾ(26) ആണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വ്യാഴാഴ്ചയാണ് വിക്രമിനെ വെടിവെച്ച് കൊന്നത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന് പിന്നിൽ കവർച്ചാ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

എന്നാല്‍ സംഭവം സംബന്ധിച്ചു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിട്ടുണ്ട്. വിക്രമിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :