വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം; ആറ്റിങ്ങലിൽ വയോധികന് ദാരുണാന്ത്യം

ആറ്റിങ്ങലിൽ വയോധികനെ തെരുവു നായ്ക്കൾ കടിച്ചു കൊന്നു

street dogs, attack, death, തിരുവനന്തപുരം, തെരുവുനായ, മരണം
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 8 ഏപ്രില്‍ 2017 (10:30 IST)
ആറ്റിങ്ങലില്‍ വയോധികനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. കാട്ടിന്‍പുറം സ്വദേശി കുഞ്ഞികൃഷ്ണന്‍ (85) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച നിലയില്‍ കൃഷ്ണനെ കണ്ടെത്തിയത്.

മുഖവും വലതുകൈയും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. തോളിലും കഴുത്തിലും കടിയേറ്റപാടുകളുണ്ട്.
മൃതദേഹം ചിറയന്‍കീഴ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കുറച്ചു നാളുകളായി പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണം കുറവാണെന്നാണ് നാട്ടുകാര്‍ അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :