99കാരന് പ്രണയവിവാഹം!

ന്യൂയോര്‍ക്ക്‌| WEBDUNIA|
98 വയസുവരെ ഗില്‍‌ബര്‍ട്ട് ഹെറിക് ഒരു പെണ്ണിന്‍റെ മുഖത്തുപോലും നോക്കിയില്ല. എന്നാല്‍ തൊണ്ണൂറ്റെട്ടാം വയസില്‍ വെര്‍ജീനിയ ഹാര്‍ട്മാന്‍ എന്ന എണ്‍‌പത്തിയാറുകാരിയെ കണ്ടപ്പോള്‍ ആ മനസില്‍ പ്രണയം പൊട്ടി വിടര്‍ന്നു. പിന്നീട് സംഭവിച്ചതോ? ഹെറിക് വിവാഹിതനായി, അതും തൊണ്ണൂറ്റൊമ്പതാം വയസില്‍.

ഓയില്‍ പെയിന്‍റിംഗിനോടുള്ള പ്രണയമാണ് ഹെറിക്കിനെയും വെര്‍ജീനിയയെയും മാനസികമായി അടുപ്പിച്ചത്. ഹെറിക് നല്ലൊരു പെയിന്‍ററാണ്. പെയിന്‍റിംഗുകളെ പറ്റി ചര്‍ച്ച ചെയ്യാനായി ഇവര്‍ തുടര്‍ച്ചയായി കാണാന്‍ തുടങ്ങി. ഒടുവില്‍ അത് പ്രണയത്തില്‍ കലാശിക്കുകയും ചെയ്തു.

ഹെറിക്കിന്‍റെ ആദ്യ പ്രണയമായിരുന്നു ഇത്. എന്നാല്‍ കാമുകി വെര്‍ജീനിയയ്ക്കാകട്ടെ ആദ്യവിവാഹത്തില്‍ അഞ്ചുമക്കളും പേരക്കുട്ടികളുമുണ്ട്.

ഇവരുടെ പ്രണയം ബന്ധുക്കള്‍ക്കെല്ലാം കൌതുകമുണര്‍ത്തുന്ന സംഗതിയായി. ഒടുവില്‍ വെര്‍ജീനിയയുടെ മക്കളും പേരക്കുട്ടികളും മുന്‍‌കൈയെടുത്ത് ഇവരുടെ കല്യാണം നടത്തിക്കൊടുക്കുകയായിരുന്നു. ഇരുവരും വിവാഹമോതിരം കൈമാറിയത് വീല്‍‌ച്ചെയറിലിരുന്നായിരുന്നു.

ജീവിതത്തിലെ പുതിയൊരു ഘട്ടം വിജയകരമായി ആരംഭിക്കാനായതിന്‍റെ ത്രില്ലിലാണ് ഗില്‍ബര്‍ട്ട് എറിക്കും വെര്‍ജീനിയ ഹാര്‍ട്മാനും ഇപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :