സുഖഭോഗങ്ങളോടുള്ള ആസക്തിയില്‍ ഒന്നാമന്‍ ഏഥന്‍സ്

ലണ്ടന്‍| WEBDUNIA|
ലോകത്തിലെ വിലാസവതിയായ നഗരമെന്ന സ്ഥാനം ഏഥന്‍സിന്. സുഖഭോഗങ്ങളോടുള്ള ആസക്തി ഏഥന്‍സുകാര്‍ക്കാണ് കൂടുതല്‍ എന്നാണ് ഒരു ഓണ്‍ലൈന്‍ പഠനം പറയുന്നത്‍. ഒലിവും മുന്തിരിയും സമൃദ്ധമായി വിളയുന്ന, അറ്റിക്കാ സമതലവും മേച്ചില്‍പ്പുറങ്ങളും വെണ്ണക്കല്ലില്‍ തീര്‍ത്ത കോട്ടകൊത്തളങ്ങളുമുള്ള ഏഥന്‍സ് നഗരം ആരെയും പ്രലോഭിപ്പിക്കുന്നത് കൂടിയാണെന്ന് പഠനത്തിലുണ്ട്.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളുടെ ഗണത്തില്‍ പെടുന്ന ബാഡൂ ഡോട്ട് കോം നടത്തിയ ഓണ്‍ലൈന്‍ സര്‍വെ പ്രകാരമാണിത്. ഒരു ശരാശരി ഏഥന്‍സുകാരന്‍ ഒരു മാസത്തിനിടെ 25.7 ഓണ്‍ലൈന്‍ ശൃംഗാരങ്ങളില്‍ വ്യാപൃതനാവുന്നുണ്ടെന്നാണ് ഇവര്‍ കണ്ടെത്തിയത്. റിയോ ഡി ജനീറോ, പരാഗ്വേ, ന്യൂയോര്‍ക്ക്, പാരിസ് എന്നീ നഗരങ്ങളില്‍ ഉള്ളവരെക്കാള്‍ എത്രയോ ഇരട്ടിയാണിത്.

200 നഗരങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രണയത്തിന്റെ പര്യായപദങ്ങളായ റോം, പാരീസ് എന്നീ നഗരങ്ങള്‍ക്ക് യഥാക്രമം എട്ട്, മുപ്പത്തിയെട്ട് എന്നീ സ്ഥാനങ്ങള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ചില്ലി മോസ്കോയ്ക്കാണ് രണ്ടാം സ്ഥാനം. ലണ്ടനാകട്ടെ അമ്പത്തിയേഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കുവൈത്ത്, ബാകു(അസര്‍ബൈജാന്‍), ടൂനിസ്, കെയ്‌വ്, ടറിന്‍, ബാരി എന്നിവയാണ് പട്ടികയില്‍ മുന്നിലെത്തിയ മറ്റ് നഗരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :