വരുമാനത്തില്‍ നോക്കിയയല്ല, ആപ്പിളാണ് ഒന്നാമന്‍!

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
ഏറ്റവും വലിയ മൊബൈല്‍ ഹാന്‍ഡ്സെറ്റ് കമ്പനിയായി ആപ്പിളിന് സ്ഥാനക്കയറ്റം. വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ മൊമ്പൈല്‍ കമ്പനികളിലെ മുടിചൂടാമന്നന്മാരായ നോക്കിയയെ ബഹുദൂരം പിന്നിലാക്കിയാണ് ആപ്പിള്‍ ഒന്നാമതെത്തിയിരിക്കുന്നത്.

സാങ്കേതിക മേഖലയില്‍ ഗവേഷണം നടത്തുന്ന സ്ട്രാറ്റജി അനലിറ്റിക്സാണ് ആപ്പിളിന്റെ കുതിച്ചുചാട്ടം വ്യക്തമാക്കിയത്. ഈ വര്‍ഷത്തില്‍ ആദ്യ മൂന്നു മാസത്തില്‍ തന്നെ 53,550 കോടി രൂപയുടെ വിറ്റുവരവാണ് ആപ്പിള്‍ രേഖപ്പെടുത്തുന്നത്. അതും 1.86 കോടി ഹാന്‍ഡ്സെറ്റുകളുടെ വില്‍പ്പനയിലൂടെ.

എന്നാല്‍ നോക്കിയ ഈ കാലയളവില്‍ വിറ്റത് 10.85 കോടി ഹാന്‍ഡ്സെറ്റുകളാണ്. പക്ഷെ നോക്കിയക്ക് കിട്ടിയ വരുമാനം 42,300 കോടി രൂപ മാത്രമാണ്.

ആപ്പിളിന്റെ ഐഫോണിനെ അപേക്ഷിച്ച് നോക്കിയയുടെ വിറ്റഴിക്കപ്പെടുന്ന ഫോണുകള്‍ക്ക് വില നന്നേ കുറവാണ്. ഇതാണ് മൊബൈല്‍ വില്‍പ്പനയില്‍ എണ്ണത്തിന്റെ കാര്യത്തില്‍ നോക്കിയ മുന്‍പിലെത്തിയെങ്കിലും വരുമാനത്തിന്റെ കാര്യത്തില്‍ പിന്നോട്ട് പോകാന്‍ കാരണമായത്. ആദ്യമായാണ് വിറ്റുവരവ് അനുസരിച്ച് ആപ്പിള്‍ ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :