Syria Crisis: സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനു പിന്നാലെയാണ് ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായത്

Syria - Indians Evacuated
രേണുക വേണു| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2024 (08:54 IST)
Syria - Indians Evacuated

Syria Crisis: സിറിയയിലെ അധികാര പ്രതിസന്ധിയെ തുടര്‍ന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. എല്ലാവരെയും സുരക്ഷിതമായി ലെബനനില്‍ എത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദമാസ്‌കസിലെയും ബെയ്‌റൂട്ടിലെയും ഇന്ത്യന്‍ എംബസികള്‍ ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വാണിജ്യ യാത്രാ വിമാനങ്ങളില്‍ ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികളും വിദേശകാര്യ മന്ത്രാലയം ചെയ്യുന്നുണ്ട്.

വിമത സൈന്യം സിറിയ പിടിച്ചടക്കിയതിനു പിന്നാലെയാണ് ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായത്. പ്രസിഡന്റ് ബാഷര്‍ അസദ് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ടു. അസദും കുടുംബവും റഷ്യയില്‍ അഭയം തേടിയെന്നാണ് വിവരം.

സിറിയയിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ രാജ്യം വിടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്മാര്‍ ഒഴിവാക്കണം. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാര്‍ ദമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറായ +963 993385973 (വാട്സ്ആപ്പിലും), ഇ-മെയില്‍ ഐഡി [email protected] എന്നിവയില്‍ അപ്ഡേറ്റുകള്‍ക്കായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :