മോഹൻലാലിനും ഉണ്ട് ഒരു സ്വപ്നം! ലാലേട്ടനെ സപ്പോർട്ട് ചെയ്ത് താരങ്ങൾ!

ചൊവ്വ, 27 ഡിസം‌ബര്‍ 2016 (10:58 IST)

പുതുവർഷത്തിൽ എല്ലാവരും പുതിയ തീരുമാനങ്ങൾ എടുക്കുന്നവരാണ്. ലക്ഷ്യവും സ്വപ്നങ്ങളും എല്ലാവർക്കും ഉണ്ടാകും. എല്ലാവരേയും പോലെ മോഹൻലാലിനും ഉണ്ട് ഒരു സ്വപ്നമുണ്ട്. കുഞ്ഞുങ്ങളെ കുറിച്ചാണ് പറയുന്നത്. അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് ചുറ്റുമുള്ള ശ്രദ്ധയുടെ ലോകം നാം വലുതാക്കേണ്ടിയിരിക്കുന്നുവെന്ന് മോഹൻലാൽ പറയുന്നു. കുഞ്ഞുങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾ ഇല്ലാത്ത ഒരു ലോകമായിരിക്കണം നമ്മുടെ സ്വപ്നമെന്ന് ലാൽ പറയുന്നു.
 
ടി.ആര്‍. രതീഷ് സംവിധാനം ചെയ്ത ഹാപ്പി ന്യൂ ഇയര്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ഹൃദയസ്പര്‍ശിയായ ടീസറിലാണ് സന്ദേശവുമായി മോഹലാല്‍ എത്തുന്നത്. കെ.എന്‍. ദില്‍ജിത്തും ആതിര ദില്‍ജിത്തും ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്. ഐ സപ്പോര്‍ട്ട് ലാലേട്ടന്‍ എഗെയ്ന്‍സ്റ്റ് ചൈല്‍ഡ് അബ്യൂസ് എന്ന മറ്റ് താരങ്ങളുടെ പിന്തുണപ്രഖ്യാപനത്തിലൂടെയാണ് ടീസറിന് തിരശ്ശീല വീഴുന്നത്. കഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ് തുടങ്ങിയവരും മോഹൻലാലിന് പിന്തുണയുമായി എത്തുന്നുണ്ട്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നൂറുകോടി ക്ലബിലല്ല, നൂറുകോടി മനുഷ്യരുടെ മനസിലാണ് മമ്മൂട്ടി!

മലയാള സിനിമയും 100 കോടി ക്ലബ് എന്ന മോഹവലയത്തില്‍ പെട്ടുകഴിഞ്ഞു. ഒരുപാട് പ്രൊജക്ടുകള്‍ ഈ ...

news

ജനുവരി തകർക്കും! മത്സരിക്കാൻ 10 സിനിമക‌ൾ!

തിയേറ്ററുടമകളുമായുള്ള പ്രശ്‌നം കാരണം ക്രിസ്മസിന് മലയാള സിനിമകളൊന്നും തന്നെ തിയേറ്ററില്‍ ...

news

ഈ വെള്ളിയാഴ്ച മോഹന്‍ലാലിന്‍റെ പുതിയ തെലുങ്ക് സിനിമ റിലീസാകും!

ഈ വെള്ളിയാഴ്ച മോഹന്‍ലാല്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമ റിലീസാകും. മനമന്തയ്ക്കും ജനതാ ...