ജീവന്‍രക്ഷാ മരുന്നുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ... പത്തിലൊന്നും വ്യാജം ! - വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ജീവന്‍രക്ഷാ മരുന്നുകളില്‍ പത്തിലൊന്നും വ്യാജം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

WHO , medicines , ജീവന്‍രക്ഷാ മരുന്നുകള്‍ , ലോകാരോഗ്യ സംഘടന
സജിത്ത്| Last Modified ബുധന്‍, 29 നവം‌ബര്‍ 2017 (14:27 IST)
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെയുള്ള മരുന്നുകളില്‍ പത്തിലൊന്നും വ്യാജമാണെന്ന കണ്ടെത്തലാണ് അവര്‍ നടത്തിയിരിക്കുന്നത്. മാത്രമല്ല ഇന്ത്യയില്‍ ഇത്തരം മരുന്നുകളുടെ വിപണനം വ്യാപകമായി നടക്കുന്നുണ്ടെന്നും സംഘടന കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള വ്യാജ മരുന്നുകളുടെ ഉപയോഗം രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുമെന്ന് മാത്രമല്ല മരണത്തിനു വരെ കാരണമാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോം അദിനോസ് ഗബ്രിയോസസ് അറിയിച്ചു. 2013 മുതല്‍ നടത്തി വന്നിരുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടത്.

ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ഒരു വര്‍ഷം 1,500ലേറെ വ്യാജമരുന്നുകളാണ് ലോകരാജ്യങ്ങളില്‍ നിര്‍മ്മിക്കുന്നതെന്നാണ് കണക്കുകളില്‍ വ്യക്തമാക്കുന്നത്. ആകെയുള്ള 42ശതമാനം മരുന്നുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഇതില്‍ 21 ശതമാനവും ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണെന്നും കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :