‘ഇനിയും ഉപരോധത്തിന് ശ്രമിച്ചാൽ വലിയ വേദനയും ദുരിതവും ഉണ്ടാവും’; യുഎസിന് മുന്നറിയിപ്പുമായി ഉത്തര കൊറിയ

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (16:01 IST)

ഇനിയും ഉപരോധത്തിന് ശ്രമിച്ചാല്‍ യുഎസിന് ‘വലിയ വേദനയും ദുരിതവും’ ഉണ്ടാവുമെന്ന് ഉത്തര കൊറിയ. യുഎന്‍ യോഗത്തില്‍ ഉപരോധത്തിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് യുഎസ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയുടെ വാര്‍ത്ത ഏജന്‍സി കെസിഎൻഎ പ്രസിദ്ധീകരിച്ച, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിലാണ് യുഎസിനുള്ള മുന്നറിയിപ്പുള്ളത്. 
 
ഉത്തര കൊറിയയുടെ ആറാം ആണവപരീക്ഷണത്തിന് പിന്നാലെ യുഎന്നില്‍ സമ്മര്‍ദ്ദം ചെലുത്തി ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്താല്‍ യുഎസ് ശ്രമിക്കുന്നുണ്ട്. യുഎന്‍ രക്ഷാസമിതി ഉത്തര കൊറിയയുടെ പ്രവൃത്തികള്‍ വിലയിരുത്തി അതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
ഉത്തര കൊറിയയിലേക്കുള്ള എണ്ണ കയറ്റുമതി നിരോധിക്കുക, ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുക, ഇവിടെ നിന്നുള്ള വസ്ത്ര കയറ്റുമതി അവസാനിപ്പിക്കുക, കൊറിയന്‍ തൊഴിലാളികളെ മടക്കി അയയ്ക്കുക തുടങ്ങിയവയാണ് യുഎസിന്റെ ആവശ്യങ്ങൾ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗുര്‍മീത് സെക്‌സ് അഡിക്ട് !

പീഡനക്കേസില്‍ അറ്സ്റ്റിലായ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഇപ്പോള്‍ ...

news

മോ​ദി​യു​ടേ​യും ആ​ദി​ത്യ​നാ​ഥി​ന്‍റേ​യും ചി​ത്രം വ​ര​ച്ചതിന് മു​സ്ലിം യുവതിയെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിവാദനായകനും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയുമായ ...

news

രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളത്: മോദി

രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളതെന്ന് പ്രധാനമന്ത്രി ...

news

‘കണ്ണന്താനം മന്ത്രിയായത് നല്ലത്, ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല’: കെഎം മാണി

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിപദവിയെ പരോക്ഷമായി വിമര്‍ശിച്ച് കേരളാ ...

Widgets Magazine