മോ​ദി​യു​ടേ​യും ആ​ദി​ത്യ​നാ​ഥി​ന്‍റേ​യും ചി​ത്രം വ​ര​ച്ചതിന് മു​സ്ലിം യുവതിയെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി

മോ​ദി​യു​ടേ​യും ആ​ദി​ത്യ​നാ​ഥി​ന്‍റേ​യും ചി​ത്രം വ​ര​ച്ചതിന് മു​സ്ലിം യുവതിയെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി

  Muslim woman , Narendra Modi , Yogi Adityanath , Modi , painting , നരേന്ദ്ര മോദി , യോ​ഗി ആ​ദി​ത്യ​നാഥ് , ബിജെപി , മു​സ്ലിം യുവതി
ലക്‍നൌ| jibin| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (15:35 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിവാദനായകനും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയുമായ യോ​ഗി
ആ​ദി​ത്യ​നാ​ഥി​ന്‍റേ​യും ചി​ത്രം വ​ര​ച്ചതിന് മുസ്ലിം യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിച്ചശേഷം വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്കിയതായി ആരോപണം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. നഗ്‌മ പ്രവീണ്‍ എന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോദിയുടെയും യോ​ഗിയുടെയും ചിത്രം വരച്ചതിനാണ് ന​ഗ്മയെ ഭ​ർ​ത്താ​വ് പർ​വേ​സ് ഖാ​നും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് യുവതിയുടെ പിതാവ് ഷം​ഷെ​ർ ഖാ​ൻ പൊലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പർ​വേ​സ് ഖാ​നും ബന്ധുക്കളും ഈ നിലപാടിനെതിരെ രംഗത്ത് എത്തി. യു​വ​തി​ക്ക് മാ​ന​സി​ക നി​ല ന​ഷ്ട​പ്പെ​ട്ടു​, വീട്ടില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് വഴക്ക് ഉണ്ടായതെന്നുമാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ശക്തമാക്കിയതായി എ​സ്പി അ​നി​ൽ കു​മാ​ർ വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :