സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍; ലഷ്കര്‍ ഇ ത്വയിബ കമാൻഡർ അബു ദുജന കൊല്ലപ്പെട്ടു

ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:04 IST)

LASHKAR-E-TAIBA , KASHMIR CHIEF , ABU DUJANA , ENCOUNTER , INDIA NEWS , MALAYALAM NEWS ,  ലഷ്കറെ ത്വയിബ , അബു ദുജന, കശ്മീർ , ശ്രീനഗർ

ലഷ്കര്‍ ഇ ത്വയിബ കമാൻഡർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് അബു ദുജന കൊല്ലപ്പെട്ടത്. ചൊവ്വാഴ്​ച പുലർച്ചെ 4.30ഒാടെയാണ്​ ഏറ്റുമുട്ടൽ തുടങ്ങിയത്​. ദുജനയുടെ സഹായിയായ ആരിഫും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 
 
വീടിനുള്ളിൽ തീവ്രവാദികൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വീടു വളയുകയായിരുന്നു. തുടർന്ന്​ ഇരുവിഭാഗവും ശക്തമായ വെടിവെപ്പ്​നടത്തി. വീടിനു പുറത്തെത്തിയ ദുജന സുരക്ഷാ സേനയുടെ വെടിവെപ്പിൽ കൊല്ലപ്പെടുകയായിരുന്നെന്ന്​സൈനിക വൃത്തങ്ങൾ അറിയിച്ചു.  
 
കശ്മീരിലെ ലഷ്കർ പ്രവർത്തനങ്ങളുടെ തലവനാണ് പാകിസ്ഥാൻ സ്വദേശിയായ ദുജന​. ദുജനയുടെ തലക്ക്​ സർക്കാർ 30ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ദുജനയുടെ ഏറ്റവും അടുത്തയാളായ അബു ഇസ്മായിലാണ്​ അമർനാഥ്​ യാത്രികർക്കെതിരെ ആക്രമണം നടത്തിയതെന്നാണ്​പൊലീസ്​കരുതുന്നത്​.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലഷ്കറെ ത്വയിബ അബു ദുജന കശ്മീർ ശ്രീനഗർ Lashkar-e-taiba Encounter Abu Dujana Kashmir Chief India News Malayalam News

വാര്‍ത്ത

news

അപ്പുണ്ണിയില്‍ നിന്നും ലഭിച്ചത് സുപ്രധാന വിവരങ്ങള്‍.. കാവ്യയെ മാത്രമല്ല ദിലീപിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ ഡ്രൈവറും മാനേജറുമായ അപ്പുണ്ണി എന്ന ...

news

അനുജനാണെന്ന് പറഞ്ഞ് കാമുകനെ കൂടെ താമസിപ്പിച്ചു, ഒന്നുമറിയാതെ ഭര്‍ത്താവ് ; എല്ലാം പുറത്തറിഞ്ഞത് കൊലക്കേസ് തെളിഞ്ഞപ്പോള്‍

അസ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം എഴുതിത്തള്ളിയ കൊലക്കേസിന്റെ ചുരുളുകള്‍ തെളിഞ്ഞപ്പോള്‍ ...

news

പശുക്കള്‍ക്കുവേണ്ടി ആംബുലന്‍സ് സര്‍വീസുമായി സംസ്ഥാന സര്‍ക്കാര്‍

ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ...