പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന്​ തീവ്രവാദികളെ സൈന്യം വധിച്ചു

പുൽവാമയിൽ സൈന്യം മൂന്ന്​ തീവ്രവാദികളെ വധിച്ച​ു

പുൽവാമ| സജിത്ത്| Last Modified വ്യാഴം, 22 ജൂണ്‍ 2017 (07:54 IST)
ജമ്മുകശ്​മീരിലെ ജില്ലയിൽ വീണ്ടും ഏറ്റുമുട്ടല്‍. മൂന്ന്​ പ്രാദേശിക പ്രവർത്തകരെ സൈന്യം വധിച്ചു. ബുധനാഴ്​ച രാത്രി ​​െവെകിയാണ്​ ഏറ്റുമുട്ടൽ ആരംഭിച്ചത്​. കൊല്ലപ്പെട്ടവരില്‍ നിന്ന്​ എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയതായും സൈന്യം അറിയിച്ചു.

കകപൊറയിലെ ന്യൂ ​േകാളനിയിൽ തീവ്രവാദികൾ വാഹനത്തിൽ സഞ്ചരിക്കുന്നത്​ ക​ണ്ടതിനെ തുടർന്ന്​ നടന്ന പരിശോധനയിലാണ്​ ഏറ്റമുട്ടൽ ഉണ്ടായത്​​. ഏറ്റുമുട്ടൽ വാർത്ത പരന്നപ്പോൾ പ്രദേശത്തെ നാട്ടുകാർ സംഘടിച്ച്​ സുരക്ഷാ സേനക്ക്​ നേരെ കല്ലെറിഞ്ഞതായു,​ സൈനിക അധികൃതർ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :