ബ്രസീലില്‍ ട്രക്ക് ബസ്സിലിടിച്ച് നിരവധി മരണം

റയോഡി ജനീറോ| WEBDUNIA|
PRO
ബ്രസീലിലെ മനൗസ് നഗരത്തില്‍ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 19 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

മണല്‍ കയറ്റി പോവുകയായിരുന്ന ട്രക്ക് നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന മിനിബസ്സില്‍ ഇടിക്കുകയായിരുന്നു.

അപകടസ്ഥലത്തുതന്നെ രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും ഒന്‍പത് വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :