കാര്‍ തലയിലൂടെ കയറിയിറങ്ങി; അഞ്ചുവയസ്സുകാരന്‍ പോറലേല്‍ക്കാതെ രക്ഷപ്പെട്ടു!

WEBDUNIA|
PRO
PRO
ബ്രസീലില്‍ ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ അഞ്ചുവയസ്സുകാരനെയും അവന്റെ അമ്മൂമ്മയെയും ഇടിക്കുകയായിരുന്നു. ജിയോ പെഡ്രോ എന്ന കുട്ടിയും അവന്റെ അമ്മൂമ്മയും മരിച്ചിട്ടുണ്ടാകും എന്നാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ ആദ്യം കരുതിയത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അവര്‍ രണ്ട് പേരും റോഡില്‍ നിന്ന് എഴുന്നേറ്റു.

കാര്‍ ഇടിച്ച് അമ്മൂമ്മ റോഡിന്റെ ഒരു വശത്തേക്ക് വീണു. പക്ഷേ ബാലന്‍ കാറിനടിയില്‍പ്പെട്ടു. അവന്റെ ശരീരത്തില്‍ കാര്‍ കയറി. തലയിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പക്ഷേ കാര്‍ മുന്നോട്ടുനീങ്ങിയശേഷം ബാലന്‍ കൂള്‍ ആയി എഴുന്നേറ്റ് അവന്റെ അമ്മൂമ്മയെ തിരയുകയായിരുന്നു.

ഇരുവര്‍ക്കും ആശുപത്രിയില്‍ ഫസ്റ്റ് എയ്ഡ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :