പാകിസ്ഥാന് നഗരമായ റാവല്‍പിണ്ടിയില്‍ നടന്ന സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരുക്കേറ്റു. റാവല്‍പിണ്ടിയിലെ തിരക്കേറിയ പച്ചക്കറി ചന്തയില്‍ ബുധനാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.
മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പരുക്കേറ്റവരെ റാവല്‍പിണ്ടിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.
അതേസമയം പാക് തലസ്ഥാനമായ ഇസ്ലാമാബാദില് നടന്ന മറ്റൊരു സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ബലൂചിസ്ഥാനില്‍ ട്രെയിനില്‍ ഉണ്ടായ സ്ഫോടനത്തില്‍ 13 പേര് കൊല്ലപെട്ടിരുന്നു. റാവല്‍പിണ്ടിയിലേക്ക് വരുകയായിരുന്ന ജാഫര്‍ എക്സ്പ്രസിലാണ് സ്ഫോടനം ഉണ്ടായത്.