ഇന്ത്യയെന്ന് കേട്ടാല്‍ ലോകം നടുങ്ങുന്നു!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍. ലോകത്ത് ഉണ്ടാകുന്ന ബോംബ് ആക്രമണങ്ങളില്‍ 75 ശതമാനവും സംഭവിക്കുന്നത് ഇറാഖ്, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ്. പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് ദേശീയ ബോംബ് ഡാറ്റ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഭീകരവാദപ്രവര്‍ത്തനങ്ങളും ആഭ്യന്തരകലാപങ്ങളും ഏറ്റവും രൂക്ഷമായ രാജ്യങ്ങളാണ് സിറിയ അഫ്ഗാനിസ്ഥാന്‍ തുടങ്ങിയവ. പക്ഷേ ഈ രാജ്യങ്ങളെ കടത്തിവെട്ടുന്ന ബോംബ് സ്ഫോടനങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2013ല്‍ ഇന്ത്യയില്‍ 212 ബോംബ് സ്ഫോടനങ്ങള്‍ നടന്നു. ഇതില്‍ 58 ശതമാനം സ്ഫോടനങ്ങള്‍ മാത്രമാണ് പൊതുജങ്ങളെ ലക്ഷ്യമിട്ട് നടത്തിയവ. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ 108 സ്ഫോടനങ്ങള്‍ മാത്രമാണ് ഉണ്ടായത്.

അതേസമയം സ്ഫോടനങ്ങളുടെ എണ്ണത്തില്‍ 2012നെക്കാള്‍ കുറവാണ് 2013ല്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്. പക്ഷേ സ്ഫോടനങ്ങളുടെ തീവ്രത കൂടിയിട്ടുമുണ്ട്. 2012ല്‍ 241 സ്ഫോടനങ്ങളാണ് ഇന്ത്യയില്‍ ഉണ്്ടായത്. 113 പേരുടെ ജീവന്‍ പൊലിഞ്ഞു. എന്നാല്‍ 2013ല്‍ സ്ഫോടനങ്ങളുടെ എണ്ണം 212 ആയി കുറഞ്ഞു. പക്ഷേ 130 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :