പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം: എട്ട് പൊലീസുകാര്‍ മരിച്ചു

കറാച്ചി| WEBDUNIA|
PRO
PRO
പാകിസ്ഥാ‍നിലെ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ മരിച്ചു. പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത.

പൊലീസ് വാനിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വാനിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. ഭീകരസംഘടനകളൊന്നും ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

ഞായറാഴ്ച കറാച്ചിയില്‍ ബൈക്കിലെത്തിയ സംഘം ഒരു പെണ്‍കുട്ടിയെ അടക്കം എട്ടുപേരെ വെടിവെച്ച് കൊന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :