ഗൾഫ് റൂട്ടുകളില്‍ ഇനിമുതല്‍ അന്‍പത് കിലോഗ്രാം അധിക ലഗേജ്; ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാന്‍ ഓഫറുമായി എയർ ഇന്ത്യ

ദുബായ്, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (07:54 IST)

dubai ,  air india ,  flight ,  ദുബായ് , എയര്‍ ഇന്ത്യ ,  വിമാനം

വിമാന യാത്രക്കാരെ ആകർഷിക്കാൻ കേരളം ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്‍പത് കിലോഗ്രാം ബാഗേജ് അലവൻസുമായി എയർ ഇന്ത്യ രംഗത്ത്. ഇക്കണോമി ക്ലാസുകാർക്ക് മാത്രമായി കഴിഞ്ഞദിവസം ആരംഭിച്ച ഈ ആനുകൂല്യം ഒക്ടോബർ 31 വരെയായിരിക്കും ലഭ്യമാകുക. 
 
അതേസമയം, ഒരാൾക്ക് ചെക്ക്ഡ് ബാഗേജിൽ 50 കിലോഗ്രാം കൊണ്ടുപോകാന്‍ കഴിയുമെങ്കിലും ഒരു ബാഗിൽ 32 കിലോയിൽ കൂടുതൽ അനുവധിക്കില്ല. ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാനാണ് കേരളത്തിലേയ്ക്കും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇക്കണോമി ക്ലാസുകാർക്കാണ് ഈ ഓഫർ നൽകുന്നത്. 
 
ദുബായിൽ നിന്ന് കൊച്ചി, മുംബൈ, കോഴിക്കോട്, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കും ഷാർജയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കുമാണ് ഈ ഓഫർ ലഭ്യമാകുക. മാത്രമല്ല എട്ട് കിലോ ഗ്രാം ഹാൻഡ് ലഗേജും ലാപ്ടോപ്പും കൊണ്ടുപോകാനും സാധിക്കും.
 
അതേസമയം, ഡ്യൂട്ടി ഫ്രീയിൽ നിന്ന് വാങ്ങുന്ന സാധനങ്ങളെല്ലാം ഈ എട്ടു കിലോയിൽ ഉൾപ്പെടുമെന്നും കമ്പനി അറിയിച്ചു. എയർ ഇന്ത്യയിൽ നിലവിൽ 40 കിലോ വരെയായിരുന്നു ലഗേജ് അനുമതി. ഇതിൽക്കൂടുതൽ ലഗേജ് ഒരിക്കലും അനുവദിച്ചിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇലന്തൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

പത്തനംതിട്ടയ്ക്കടുത്ത് ഇലന്തൂരിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം. കുമ്പഴ ...

news

ഗൗരി ലങ്കേഷ് വധം: ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപിയുടെ വക്കീൽ നോട്ടിസ് - നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് ഗുഹ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെ ആർഎസ്എസുമായി ബന്ധപ്പെടുത്തി പ്രസ്താവന ...

news

ഇ​ന്ത്യ​ൻ നി​ല​പാ​ടിന് വിമര്‍ശനം: റോ​ഹിം​ഗ്യ​ൻ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഎൻ

ഇന്ത്യയിൽ അഭയം തേടിയെത്തിയ റോ​ഹിം​ഗ്യ​ൻ മുസ്‍ലിംകളെ മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനുള്ള ...

news

‘ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കരുത്’; സംഘപരിവാറിനെതിരെ റഹ്‌മാന്‍

സംഘപരിവാറിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഓസ്കാർ ജേതാവും സംഗീത സംവിധായകനുമായ എആർ ...