നെടുമ്പാശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

വിമാനം തെന്നിമാറി ഓടയിലേക്ക് വീണു

aparna| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (08:43 IST)
നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി. 102 യാത്രക്കാരുമായി വന്ന അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പാര്‍ക്കിങ് ബേയിലേക്ക് മാറ്റുന്നതിനിടെ തെന്നിമാറിയത്. ഒഴിവായത് വന്‍ ദുരന്തമാണ്.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ലാന്‍ഡ് ചെയ്തതിന് ശേഷം റണ്‍‌വേയില്‍ നിന്ന് മുന്നോട്ട് നീങ്ങി പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടയിലായിരുന്നു വിമാനം തെന്നിമാറി ഓടയിലേക്ക് മറിഞ്ഞത്. പൈലറ്റിന് സംഭവിച്ച പിഴവായിരിക്കാനാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിശകലനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :