ഇസ്താംബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചാവേറാക്രമണം: 36 മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം.

ഇസ്താംബൂള്‍, തുര്‍ക്കി, ആക്രമണം, വിമാനത്താവളം istanbul, turkey, attack, airport
ഇസ്താംബൂള്‍| സജിത്ത്| Last Updated: ബുധന്‍, 29 ജൂണ്‍ 2016 (08:23 IST)
തുര്‍ക്കിയിലെ ഇസ്താംബൂള്‍ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഇതുവരെ മുപ്പത്തിയാറുപേര്‍ മരിച്ചു. പരുക്കേറ്റ നൂറ്റിയമ്പതോളം പേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരാണെന്നാണ് സൂചന.

ശക്തമായ മൂന്ന് ചാവേര്‍ സ്‌ഫോടനങ്ങളാണ്‌ വിമാനത്താവളത്തില്‍ ഉണ്ടായത്. വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലില്‍ പ്രവേശിച്ച ചാവേറുകള്‍ വെടിയുതിര്‍ത്ത ശേഷം സ്വയം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം നടത്താനെത്തിയ ചാവേറുകളെ തടയാനായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. നിരപരാധികളുടെ രക്തമൊഴുക്കി തുര്‍ക്കിയെ തകര്‍ക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ അധികവും തുര്‍ക്കി പൗരന്മാരാണ്. കൊല്ലപ്പെട്ടവരില്‍ വിദേശികളായ യാത്രക്കാരും ഉണ്ടാകാമെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :