പാംപോർ ആക്രമണം: സൂത്രധാരൻ ഖാലിദ് വലീദ് ആണെന്ന് റിപ്പോർട്ട്

ജമ്മു കാശ്മീരിലെ പാംപോറിൽ എട്ടു ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണാത്തിന്റെ മുഖ്യസൂത്രധാരൻ ജമാത്ത് ഉദ് ദാവ മേധാവി ഹാഫിസ് സയ്ദിന്റെ മരുമകൻ ഖാലുദ് വലീദ് ആണെന്ന് റിപ്പോർട്ട്. വർഷങ്ങളായി ജമാത്ത് ഉദ് ദാവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖാല

ജമ്മു| aparna shaji| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (10:07 IST)
ജമ്മു കാശ്മീരിലെ പാംപോറിൽ എട്ടു ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ട ഭീകരാക്രമണാത്തിന്റെ മുഖ്യസൂത്രധാരൻ ജമാത്ത് ഉദ് ദാവ മേധാവി ഹാഫിസ് സയ്ദിന്റെ മരുമകൻ ഖാലുദ് വലീദ് ആണെന്ന് റിപ്പോർട്ട്. വർഷങ്ങളായി ജമാത്ത് ഉദ് ദാവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖാലിദിന് തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടെന്നാണ് വിവരം.

ആക്രമണത്തിൽ പാക് തീവ്രവാദികൾക്കുള്ള പങ്ക് വ്യക്തമാകുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ഖാലിദിനൊപ്പം ഹൻസ്സ അദ്നാൻ, സാജിദ് ജാത്ത് എന്നിവരും ആക്രമണത്തിൽ പങ്കാളികൾ ആണെന്നാണ് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്.

ദക്ഷിണ കശ്മീരിലുണ്ടായ ആക്രമണത്തിൽ രണ്ടു ഭീകരർ എതാണ്ടു 200 തവണയാണ് ജവാൻമാർക്ക് നേരെ നിറയൊഴിച്ചത്. ആക്രമണം മൂന്നു മുതൽ 7 വരെയാണ് നീണ്ടുനിന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :