ഇറച്ചിയെന്ന് പറഞ്ഞ് യുവാവ് സൂക്ഷിച്ച് വെച്ചത് മുന്‍‌കാമുകിയുടെ ശരീരം, അതും കഷ്ണങ്ങളാക്കി !

ഒഹായോ, ബുധന്‍, 2 ഓഗസ്റ്റ് 2017 (10:16 IST)

അമേരിക്കയില്‍ യുവാവ് മുന്‍ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കൊന്ന് ഫ്രീസറില്‍ വെച്ചു. സംഭവമായി ബന്ധപ്പെട്ട് ഒഹായോ സ്വദേശികളായ അര്‍ടുറോ നോവോ, കാതറീന ലൈതോന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഫെബ്രുവരി മുതല്‍ അര്‍ടുറോയുടെ കാമുകിയായ ഷാനോണ്‍ ഗ്രാവെസിനെ കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ നിന്ന് സമീപവാസികളാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്ത്.
 
ഫ്രീസറില്‍ ഇറച്ചിയാണെന്നും തന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ഫ്രീസറിന് ഇല്ലാത്തതിനാല്‍ കെട്ടിടത്തിന്റെ താഴെ സൂക്ഷിക്കുന്നതെന്നാണ് അര്‍ടുറോ സമീപവാസികളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുത്. അതേസമയം മരിച്ച ഷാനോണിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പുതിയ കാമുകി ലൈതോണ്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയിട്ടുണ്ട്. 
 
മൃതദേഹം മുറിച്ച് നിരവധി കവറുകളിലാക്കിയാണ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. അതേ സമയം തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയിലായിട്ടുള്ള മൃതദേഹം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അമേരിക്ക ഒഹായോ മരണം പൊലീസ് America Oyaho Death Police

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്: 'ഓര്‍ഡിനറി' നായിക ശ്രിതയുടെ മൊഴിയെടുത്തു

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ ...

news

എന്നാലും ഇതെയൊക്കെ ചെയ്തിട്ടും... - ദിലീപ് കന്യാസ്ത്രീയോട് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു!

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ആലുവ ...

news

‘എന്നെ തനിച്ചാക്കി പോയ കാമുകന്മാരേ... നിങ്ങള്‍ക്ക് നന്ദി‘ - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തില്‍ സ്ത്രീപീഡനത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. കൊച്ചിയില്‍ യുവനടി ...

news

താന്‍ മഞ്ജുവായി പിരിയാന്‍ കാരണം ശ്രീകുമാര്‍ മേനോന്‍; ഒടുവില്‍ ദിലീപ് അത് പറഞ്ഞു !?

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും ഒടുവിലായി ചോദ്യം ചെയ്യപ്പെട്ട പ്രമുഖരില്‍ ...