ധാക്ക|
JOYS JOY|
Last Modified ഞായര്‍, 8 മാര്‍ച്ച് 2015 (16:33 IST)
പ്രശസ്ത ബ്ലോഗര്‍ അവിജിത് റോയിയുടെ കൊലപാതകം ആസൂത്രിതമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് കമാല്‍ പറഞ്ഞു.
ധാക്ക റിപ്പോര്‍ട്ടേഴ്സ് യൂണിറ്റി നടത്തിയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദി ബ്ലോഗര്‍ ഫറാബി ഷാഫിയുര്‍ റഹ്മാന് പുറമേ ഒരാളെ കൂടി സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബയോ എന്‍ജിനീയറായ അവിജിതിന് ബ്ലോഗുകളിലൂടെ പുരോഗമന ആവശ്യങ്ങള്‍ പങ്കുവെച്ചതിന്റെ പേരില്‍ പലതവണ ഭീഷണി നേരിടേണ്ടി വന്നിരുന്നു.
നേരത്തെ, അമേരിക്കന്‍ പൗരനും സൈബര്‍ എഴുത്തുകാരനുമായ അവിജിത് റോയിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അന്‍സാര്‍ ബംഗ്ല എന്ന സംഘടന ട്വീറ്റ് ചെയ്തിരുന്നു.
ധാക്ക പുസ്തകോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശ് വംശജനായ അവിജിത് റോയിയെയും ഒപ്പമുണ്ടായിരുന്ന ഭാര്യ റാഫിദ അഹമ്മദ് ബന്നയെയും ആക്രമിക്കുകയായിരുന്നു.