അവിജിത് റോയി കൊലപാതകം: ഒരാള്‍ പിടിയില്‍

ധാക്ക| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (19:11 IST)
അമേരിക്കന്‍ ബ്ലോഗര്‍ അവിജിത് റോയി കൊലപാതക കേസില്‍ ഒരാള്‍ പിടിയില്‍ . ഫറാബി ഷാഫിയുർ റഹ്മാന്‍ എന്ന ആളെയാണ്
പൊലീസ് പിടികൂടിയത്. ഇയാള്‍ കേസിലെ പ്രധാന പ്രതിയെന്നാണ്
പൊലീസ് സംശയിക്കുന്നത്.
ഇയാള്‍ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ അവിജിത് റോയിയെ ഭീഷണിപ്പെടുത്തിട്ടുണ്ട്. ഇക്കാര്യം അവിജിത് റോയിയുടെ കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചതായാണ് റിപ്പൊര്‍ട്ടുകള്‍.

കൊലപാതകത്തെ കുറിച്ച് ഫറാബി മറ്റൊരാളുമായി നടത്തിയ സംഭാഷണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ മൗലികവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ബ്ളോഗറാണ്. 2013 ല്‍ ഒരു ബ്ളോഗറെ കൊലപ്പെടുത്തിയ കേസില്‍ ഫറാബി അറസ്റ്റിലായിരുന്നു.എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ധാക്കയിലെ ഒരു ബുക്ക് ഫെസ്റ്റിന് പോ‍യി മടങ്ങവെയാണ്
മുക്തോ മോണ എന്ന പ്രശസ്തമായ ബ്ലോഗിന്‍റെ സ്ഥാപകനായ അവിജിത് റോയിയും ഭാര്യയും ആക്രമിക്കപ്പെട്ടത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ അവിജിത് മരണമടയുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :