മൃഗങ്ങളില്‍ നിന്ന് കടിയേറ്റാല്‍

PTIPTI
മൃഗങ്ങളില്‍ നിന്ന് കടിയേറ്റാല്‍ നിസാ‍രമായി തള്ളിക്കളയരുത്. കടിയേല്‍ക്കുന്നത് മൂലം മുറിവ് ഉണ്ടാകാനുളള സാധ്യത തള്ളിക്കളയാനാകില്ല. മൃഗത്തിന്‍റെ ഉമിനീരിലുള്ള അണുക്കള്‍ മൂലം അണുബാധയ്ക്ക് സാധ്യത ഏറെയാണ്.

മൃഗങ്ങളുടെ കടിയേറ്റാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കടിയേറ്റ ഭാഗം കഴുകുക. രക്തസ്രാവം ഉണ്ടെങ്കില്‍ ബാന്‍ഡേജ് ഉപയോഗിച്ച് മുറിവ് കെട്ടുക.

കടിയേല്‍ക്കുന്നത് മൂലം രക്തസ്രസാവം നിലയ്ക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്. എത്രയും വേഗം ടെറ്റനസ് കുത്തിവയ്പ് എടുക്കേണ്ടതുണ്ട്.

വൈദ്യ സഹായം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വച്ചാണ് കടിയേല്‍ക്കുന്നതെങ്കില്‍, ചൂടാക്കിയ കുരുമുളക്, നല്ലെണ്ണ വൃത്തിയുള്ള തൂവാല എന്നിവ കൊണ്ട് തത്കാല നിവൃത്തി തേടാം. ഇത് പേവിഷ ബാധയേല്‍ക്കാതിരിക്കാന്‍ സഹായിക്കും. എന്നാല്‍, മറ്റ് വൈദ്യ സഹായം ലഭിക്കാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍ മാത്രമേ ഈ വഴി തേടാവൂ എന്ന് മാത്രം.

ഏതാനും ചൂടായ കുരുമുളക് നല്ലെണ്ണയില്‍ മുക്കി എടുത്ത ശേഷം തൂവാല കൊണ്ട് മുറിവുള്ള ഭാഗത്ത് പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ വീണ്ടും ഇതു പോലെ ചെയ്യുക.

വൈറ്റമിന്‍ സി ഉള്‍കൊള്ളുന്ന ആഹാരം ധാരാളം കഴിക്കുക. അണുബാധയെ പ്രതിരോധിക്കാന്‍ ഇതിന് കഴിയും.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :