മഴയത്ത് ജലദോഷവും കഫക്കെട്ടും വന്നാല്‍, വെറും 3 മിനിറ്റില്‍ എല്ലാം ഓകെ!

ജലദോഷം, കഫക്കെട്ട്, ആരോഗ്യം, ചുമ, Cold, Cough Problem, Health, Health Tip
BIJU| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (19:00 IST)
ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. അത് മാറ്റുന്നതിനായി നമ്മള്‍ പല ഇംഗ്ലീഷ് മരുന്നുകള്‍ കഴിക്കുമെങ്കിലും അതു വെറും താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുകയുള്ളൂ. എന്നാല്‍ ചില ഒറ്റമൂലികളിലൂടെ കഫക്കെട്ടിന് ആശ്വാസം കണ്ടെത്താനാകും. അത് എന്തൊക്കെയാണെന്നല്ലേ?

ഗ്രാമ്പൂ തൈലം ചൂട് വെള്ളത്തില്‍ ആവി പിടിക്കുന്നത് ഈ പ്രശ്നത്തിന് ഉത്തമപ്രതിവിധിയാണ്. ഇഞ്ചി, തുളസി, ഉള്ളി ഇവയുടെ നീരെടുത്ത് അതിലേക്ക് തേന്‍ ചേര്‍ത്ത് സേവിക്കുന്നതും കഫക്കെട്ടിനെ ചെറുക്കും. അയമോദകം പൊടിച്ചു പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്

തിപ്പലി, ത്രിഫല ഇവ പൊടിച്ചു നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും തൊണ്ടയില്‍ നിന്നും കഫം പോകുന്നതിനു ഏറെ ഉത്തമമാണ്. കുരുമുളക് പൊടിയില്‍ തേനോ നെയ്യോ ചേര്‍ത്ത് സേവിക്കുന്നതിലൂടെയും കഫക്കെട്ടിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :