കെ ആര് അനൂപ്|
Last Modified വ്യാഴം, 29 ഓഗസ്റ്റ് 2024 (08:12 IST)
സാമുദ്രിക ശാസ്ത്രമനുസരിച്ച് മനുഷ്യരുടെ ശരീരത്തിലെ അവയവങ്ങളുടെ ഘടന നോക്കി, ആ വ്യക്തിയെക്കുറിച്ച് അറിയുവാന്‍ സാധിക്കും എന്നാണ് പറയുന്നത്. ഒരാളുടെ പുരികത്തിന്റെ ആകൃതിയും നിറവും കൊണ്ട് അയാളുടെ സ്വഭാവത്തെക്കുറിച്ച് അറിയാന്‍ കഴിയും എന്നാണ് പറയുന്നത്.
നിങ്ങള്‍ക്കോ നിങ്ങള്‍ക്ക് പരിചയമുള്ള ആളുകള്‍ക്കോ കൂടിച്ചേരുന്ന പുരികം ഉണ്ടോ ? ഇത്തരം ആളുകളുടെ സ്വഭാവം മനസ്സിലാക്കാം.
തമ്മില്‍ ചേരുന്ന പുരികം ഉള്ളവര്‍ക്ക് അതിമോഹം ഉള്ളവരായിരിക്കും. വളരെ ബുദ്ധിശാലികളും ആണ് ഇവര്‍. സ്വന്തം ആവശ്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് നേടിയെടുക്കാന്‍ ഇവര്‍ക്ക് അസാമാന്യ കഴിവുണ്ടാകും.
നേര്‍ത്ത പുരിക്കമുള്ളവര് ആണെങ്കില്‍ ഇവര്‍ ജോലി ചെയ്യാന്‍ അല്പം മടി കാണിക്കുന്ന കൂട്ടരാണ്. അശ്രദ്ധയാണ് ഇവരുടെ മുഖമുദ്ര.
കറുത്ത തടിച്ച പുരികമാണോ ? ഈ കൂട്ടര് കഴിവുള്ളവരും കലാസ്നേഹികളുമാണ്. ജീവിതം പൂര്‍ണമായി ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ കൂട്ടര് എപ്പോഴും താങ്കളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതത്തില്‍ കൂടുതല്‍ ഉയരാന്‍ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവരാണ്.
ഇനി ഉയര്‍ന്നതും താഴ്ന്നതുമായ പുരികം ഉള്ളവരാണെങ്കില്‍ ഇവര്‍ ജീവിതത്തില്‍ ഉടനീളം കഠിനാധ്വാനം ചെയ്യും. എന്നാല്‍ അതിനനുസരിച്ചുള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കില്ല.