ചില്ലറക്കാരനല്ല ഈ ഞൊട്ടാഞൊടിയൻ പഴം!

ചില്ലറക്കാരനല്ല ഈ ഞൊട്ടാഞൊടിയൻ പഴം!

Rijisha M.| Last Modified ചൊവ്വ, 14 ഓഗസ്റ്റ് 2018 (14:41 IST)
ഞൊട്ടാഞൊടിയൻ, സാധാരണ നാട്ടിൻപുറങ്ങളിലും കപ്പത്തോട്ടങ്ങളിലും ഉണ്ടാകുന്ന കുഞ്ഞൻ ചെടിയിലെ പഴം. മൊട്ടാബ്ലിങ്ങ, ഞൊറിഞ്ചൊട്ട, തുടങ്ങി നിരവധി പേരുകളിൽ നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന ഈ കുഞ്ഞു പഴത്തിനെ ഇംഗ്ലീഷിൽ ഗോള്‍ഡന്‍ ബെറി എന്നാണ് പറയുക.

ഇത് രുചികരമാണ്. എന്നാൽ രുചികൊണ്ട് മാത്രമല്ല ആള് കേമൻ കെട്ടോ. ഔഷധഗുണങ്ങളിൽ ഒന്നാമനാണിത്. മഴക്കാലത്താണ് ഈ ചെടി മുളക്കുന്നതും കായ്ക്കുന്നതും തളിര്‍ക്കുന്നതും എല്ലാം. മഴക്കാലം തീരുന്നതോടെ ഇത് നശിച്ച്‌ പോവുന്നു. പണ്ടുള്ളവർക്ക് ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നന്നായി അറിയാം. അവർ കുട്ടികൾക്കെല്ലാം ഇത് കഴിക്കാൻ കൊടുക്കുന്നതും പതിവാണ്.

വഴുതനയുടെ കുടുംബത്തിൽപ്പെട്ട ഈ പഴത്തിൽ ചെറിയ കുരുകൾ ഉണ്ടാകും. കാഴ്‌ച ശക്തി കൂട്ടാൻ ഈ പഴം ഉത്തമമാണ്. വിറ്റാമിന്‍ സി കൊണ്ട് സമ്ബുഷ്ടമാണ് ഞൊട്ടാഞൊടിയന്‍. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മസംരക്ഷണത്തിനും എല്ലാം സഹായിക്കുന്നു. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിന്റെ കാര്യത്തിലും ഈ പഴം ആശ്വാസം നൽകും. തടികുറക്കാനും പനിയും ജലദോഷവും വരാതിരിക്കാനും ഒക്കെ ഇത് ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :