Widgets Magazine
Widgets Magazine

പുരസ്കാരങ്ങൾ വാരിക്കൂട്ടി ലാ ലാ ലാൻഡ്; ഓസ്കാർ വേദി ഇവരുടേ‌തായിരുന്നു!

ലോസ് ആഞ്ചല്‍സ്, തിങ്കള്‍, 27 ഫെബ്രുവരി 2017 (10:40 IST)

Widgets Magazine

89- ആമത് ഓസ്കാര്‍ പുരസ്കാരദാനച്ചടങ്ങുകൾ അവസാനിച്ചു. മികച്ച ചിത്രം, നടന്‍, നടി എന്നിങ്ങനെ 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. 'മാഞ്ചസ്റ്റർ ബൈ ദ സീ'യിലെ പ്രകടനത്തിന് കേയ്സി അഫ്ലക് മികച്ച നടനുള്ള പുരസ്കാരം നേടി. ലാ ലാ ലാൻഡിലെ പ്രകടനത്തിന് എമ്മ സ്റ്റോൺ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. 6 പുരസ്കാരങ്ങൾ നേടി മുന്നിൽ നിൽക്കുന്ന ലാ ലാ ലാൻഡ് ആയിരുന്നു പ്രധാന ആകർഷണം. 
 
അവാർഡുകൾ:
 
മികച്ച സിനിമ: മൂൺ ലൈറ്റ്
മികച്ച നടൻ: കെയ്‌സി അഫ്ലെക് ( മഞ്ചസ്റ്റർ ബൈ ദ സി)
മികച്ച നടി: എമ്മ സ്റ്റോൺ (ലാ ലാ ലാൻഡ്)
മികച്ച സംവിധായകൻ: ഡാമിയന്‍ ചെസെല്ലെ (ലാ ലാ ലാന്‍ഡ്)
മികച്ച സഹനടൻ: മഹർഷല അലി (ചിത്രം: മൂണ്‍ലൈറ്റ്)
മികച്ച സഹനടി: വയോള ഡേവിസ് (ചിത്രം: ഫെന്‍സസ്)
മികച്ച ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ (സീച്ചർ)
മികച്ച വിദേശ ചിത്രം: സെയിൽസ്‌മാൻ
ഒറിജിനല്‍ സോങ്: സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാൻഡ്)
ഛായാഗ്രാഹണം: ലൂയിസ് സാന്‍ഡ്‌ഗ്രെന്‍ (ലാ ലാ ലാൻഡ്)
പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (ലാ ലാ ലാൻഡ്)
ഒറിജിനല്‍ സ്‌കോര്‍: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് (ലാ ലാ ലാൻഡ്)
ഡോക്യുമെന്ററി ഫീച്ചര്‍: ഒ.ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ)
മികച്ച വിഷ്വൽ ഇഫക്ട്സ്: ദ ജംഗിൾ ബുക്ക്
എഡിറ്റിങ്: ജോണ്‍ ഗില്‍ബര്‍ട്ട്  (ഹാക്‌സോ ബ്രിഡ്ജ്) 
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സിങ്‌ ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്റ്റ്: ദി വൈറ്റ് ഹെല്‍മറ്റ്‌
സൗണ്ട് എഡിറ്റിങ്: സിവിയന്‍ ബെല്ലെമേര്‍ (അറൈവല്‍) 
സൗണ്ട് മിക്‌സിങ്: കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ഹാക്‌സോ റിഡ്ജ്)
ഒറിജിനല്‍ തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍ (മാഞ്ചസ്റ്റര്‍ ബൈ ദി സീ) 
അഡാപ്റ്റഡ് തിരക്കഥ: ബെറി ജെന്‍കിന്‍സ് (മൂണ്‍ലൈറ്റ്)
 
മികച്ച ഡോക്യുമെന്ററി ഹൃസ്വ ചിത്രമായി തെരഞ്ഞെടുത്ത വൈറ്റ് ഹെൽമറ്റ്സ് സിറിയയിലെ ജനകീയ പ്രതിരോധത്തിന്റെ കഥയാണ് പറയുന്നത്. ഈ ഡോക്യുമെന്‍ററിക്കു പിന്നില്‍ പ്രവര്‍ത്തിച്ച സിറിയക്കാരനായ 21കാരനായ ഖാലിദ് ഖാത്തിബിനെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ഹ്രസ്വ ഡോക്യുമെന്‍ററി വിഭാഗത്തിലാണ് നോമിനേഷന്‍ ലഭിച്ചത്. 
 
മികച്ച സഹനടനായി മഹർഷല അലി  തെരഞ്ഞെടുക്കപ്പെട്ടതോടെ ഇതോടെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ദേവ് അലി സ്വപനങ്ങളിൽ നിന്ന് പുറത്തായി. എന്നാൽ മയക്കുമരുന്ന് ഏജൻറിന്റെ രൂപത്തിൽ നിറഞ്ഞാടിയ അലിയുടെ വേഷം പുരസ്കാരത്തിന് തികച്ചും അർഹതപ്പെട്ടതായിരുന്നു. നേരത്തേ റെഡ് കാർപറ്റിൽ ഇന്ത്യയിൽ നിന്നും പ്രിയങ്ക ചോപ്ര, ദേവ് അലി എന്നിവർ പങ്കെടുത്തു. 
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഉണ്ണിമുകുന്ദനെ പഠിപ്പിക്കാൻ മമ്മൂട്ടി! വരുന്നു, ഒരു മാസ് ത്രില്ലർ!

ദി ഗ്രേറ്റ് ഫാദറിന് ശേഷം കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. ...

news

ലോകം കണ്ണുനട്ട് കാത്തിരിക്കുകയാണെന്ന കാര്യം മറന്നു! ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റില്‍ നടി എല്ലാം തുറന്ന് കാട്ടി!

അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തുമ്പോൾ കുറച്ച് എക്സ്പോസ് ചെയ്യുന്ന വസ്ത്രങ്ങളാണ് നടിമാർ ...

news

ഞാനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്: കാതൽ സന്ധ്യ

കൊച്ചിയിൽ നടി ആക്രമിയ്ക്കപ്പെട്ട സംഭവം വിവാദമായതോടെ പ്രശസ്തരായ പലരും തങ്ങളുടെ അനുഭവവും ...

news

റെക്കോർഡുകൾ പൊളിച്ചടുക്കാൻ ഡേവിഡ് നൈനാൻ, 150 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും!

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദ ഗ്രേറ്റ് ഫാദർ'. മാര്‍ച്ച് ...

Widgets Magazine Widgets Magazine Widgets Magazine