ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രം; ട്രെയിലർ പുറത്ത്

വെള്ളി, 13 ജനുവരി 2017 (12:31 IST)

പേടിപ്പിക്കുന്ന ചിത്രങ്ങൾ പലതും ഇറങ്ങിയിട്ടുണ്ടെങ്കിലും ലോകത്ത് ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രമാണ് റോ സിനിമയുടെ റെഡ് ബാൻഡ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കഴിഞ്ഞ വർഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോള്‍ കാണികൾ ബോധംകെട്ട് വീണത് വാർത്തയായിരുന്നു.
 
പ്രായപൂർത്തിയായവർ മാത്രം ട്രെയിലർ കാണുക. പേടിച്ച് ഭയപ്പെടില്ല എന്ന് ഉറപ്പുള്ളവർ മാത്രം കാണുക. എന്നിങ്ങനെ നിരവധി വ്യാഖ്യാനങ്ങളാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടവർ പറയുന്നത്. രക്തവും മാംസവും നിറഞ്ഞ ചിത്രത്തിലെ പേടിപ്പെടുത്തുന്ന ഗ്രാഫിക് രംഗങ്ങൾകണ്ടു പലരും മോഹാലസ്യപ്പെട്ടു വീഴുകയായിരുന്നു. 
 
ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ഇപ്പോൾ ലോകമൊട്ടാകെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. മാർച്ചിൽ ചിത്രം തിയറ്ററുകളിലെത്തും. കാൻ ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്‌കാരം നേടിയ ചിത്രമാണ് റോ. ഗരാൻസ് മാരിലിയർ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിദ്യാബാലൻ ചെയ്തത് മാന്യതയില്ലാത്ത പരിപാടിയെന്ന് കമൽ

തന്റെ ആമിയെന്ന ചിത്രത്തിൽ നിന്നും വിദ്യാബാലൻ പിന്മാറിയത് തൊഴിൽപരമായ മാന്യതയില്ലായ്മയും ...

news

കമലിന് സംഭവിക്കേണ്ടത് സംഭവിച്ചു എന്നങ്ങ് വിചാരിച്ചാല്‍ മതി, അല്ലാതൊന്നുമില്ല: മോഹന്‍ലാല്‍

സംവിധായകന്‍ കമലിനെ രാജ്യം കടത്തണമെന്ന ഭീണിയുമായി സംഘപരിവാര്‍ രംഗത്ത് എത്തിയപ്പോള്‍ ...

news

ഒടുവിൽ പൃഥ്വിയും പറഞ്ഞു; ഇത് ശരിയായില്ല, തീരുമാനം ഉടൻ വേണം!

കഴിഞ്ഞ കുറെ ദിവസങ്ങളായി സിനിമ മേഖല നേരിട്ട് കൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയാണ് തീയേറ്റർ ...

Widgets Magazine