ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിലാണ്? ഏതെന്നറിയാമോ?

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ജനുവരി 2023 (18:51 IST)
ഹിന്ദുവിശ്വാസികൾക്ക് നിരവധി ശ്രീകൃഷ്ണൻ,മഹാവിഷ്ണു,ശിവൻ,മുരുകൻ, എന്ന് തുടങ്ങി നിരവധി ആരാധനാമൂർത്തികളാണുള്ളത്. നിരവധി ദേവികളെയും ദേവന്മാരെയും ഹിന്ദു വിശ്വാസികൾ ആരാധിക്കുന്നു. മഹാഭാരതത്തിലെ കാര്യമെടുത്താൽ പഞ്ചപാണ്ഡവന്മാർക്കും ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ ക്ഷേത്രങ്ങളുണ്ട്.

എന്നാൽ മഹാഭാരതത്തിൽ പാണ്ഡവരുടെ ശത്രുപക്ഷത്തുള്ള കൗരവരിലെ ഏറ്റവും പ്രധാനിയായ ദുര്യോധനനെ ആരാധിക്കുന്ന ക്ഷേത്രം ഇന്ത്യയിലുണ്ടെന്ന് എത്രപേർക്കറിയാം. എങ്കിൽ ദക്ഷിണേന്ത്യയിൽ ദുര്യോധനനെ ആരാധിക്കുന്ന ഏക ക്ഷേത്രം കേരളത്തിലാണ്. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പെരുവിരുത്തി മലനട ക്ഷേത്രത്തിലാണ് ദുര്യോധനനെ ആരാധിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശ്രീകോവിലോ വിഗ്രഹമോ ഇല്ലാത്ത ക്ഷേത്രം കൂടിയാണിത്

തെക്കൻ കേരളത്തിൽ കുറുവരുടേതായി കാണപ്പെടുന്ന ആയിരത്തിലധികം ആരാധന ഇടങ്ങൾ അറിയപ്പെടുന്നത് മലനട എന്ന പേരിലാണ്. അത്തരത്തിലാണ് ഈ ക്ഷേത്രത്തിന് പെരുവിരുത്തി മലനട എന്ന് പേര് ലഭിക്കുന്നത്. ഇവിടത്തെ ക്ഷേത്രനിയന്ത്രണം കുറുവ സമുദായത്തിനാണ്. മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിൻ്റെ ഐതീഹ്യം. ഇവിടത്തെ വനങ്ങളിൽ പാണ്ഡവരുണ്ടാകുമെന്ന് കരുതി പാണ്ഡവരെ തപ്പിനടന്ന ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്തരായ ഇവരെ കുറുവസ്ത്രീ മധുചഷകം നൽകി സൽക്കരിച്ചുവെന്നും ഇതിൽ സംപ്രീതനായ 101 ഏക്കർ സ്ഥലം നൽകി ഇവരെ അനുഗ്രഹിച്ചുമെന്നുമാണ് പ്രചാരം സിദ്ധിച്ച കഥ.

രാജാധികാരത്തിൻ്റെ സമയത്ത് അയിത്തജാതിക്കാർ നൽകുന്ന വെള്ളം രാജാക്കന്മാർ കുടിക്കാറില്ലായിരുന്നു. പക്ഷേ ജാതി സമ്പ്രദായത്തിൽ വിശ്വാസമില്ലാതിരുന്ന ദുര്യോധനൻ കുറുവ സ്ത്രീയിൽ നിന്നും മദ്യം സ്വീകരിക്കുകയും അവരുടെ ആദിത്യം സ്വീകരിക്കുകയും ചെയ്തു. ദുര്യോധനൻ പിന്നീട് ശിവനോട് ആ നാട്ടിലെ ജനങ്ങളുടെ നല്ലതിനായി പ്രാർഥന നടത്തിയെന്നും കൃഷിഭൂമി വിട്ടുനൽകിയെന്നുമാണ് ഐതീഹ്യം. പിൻകാലത്ത് ദുര്യോധനൻ ശിവനെ പ്രാർഥിച്ച ഇടത്തിൽ ക്ഷേത്രം ഉയരുകയായിരുന്നു. മലനട അപ്പൂപ്പൻ എന്ന പേരിലും ദുര്യോധനനെ ഇവിടെ ആരാധിക്കുന്നു. ഭക്തർക്ക് തീർഥമായി കള്ളാണ് ഇവിടെ നൽകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം ...

Monthly Horoscope April 2025: 2025 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം
ഓരോ മാസവും ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതനുസരിച്ച് ഫലങ്ങള്‍ വ്യത്യാസപ്പെടുന്നു.

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍

Eid Wishes in Malayalam: ഈദ് ആശംസകള്‍ മലയാളത്തില്‍
പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും ഒന്നിച്ചിരുന്ന് വിരുന്ന് കഴിച്ചുമാണ് ...

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?

Zakat Al Fitr: ഫിത്‌ര്‍ സകാത്ത് ആര്, ആര്‍ക്കൊക്കെ നല്‍‌കണം?
ശവ്വാല്‍ മാസപ്പിറവിയോടെയാണ്‌ ഫിത്‌ര്‍ സകാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമസാന്‍ ഒന്നാം ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും ...

ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആളുകള്‍ പലപ്പോഴും വരുത്താറുളള മൂന്ന് തെറ്റുകള്‍!
ആളുകള്‍ ദേവീദേവന്മാരെ ആരാധിക്കാന്‍ ക്ഷേത്രത്തില്‍ പോകാറുണ്ട്. എന്നാല്‍ ആളുകള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ ...

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം
പാപഗ്രഹങ്ങളായ രാഹുവും കേതുവും അവരുടെ നക്ഷത്രരാശികള്‍ മാറി. രാഹു ഇപ്പോള്‍ പൂര്‍വ്വ ...