ശബരിമല: ഇടവമാസ പൂജയ്ക്ക് ഇന്ന് നട തുറക്കും

എ.കെ.ജെ.അയ്യര്‍| Last Modified ഞായര്‍, 14 മെയ് 2023 (12:32 IST)
ഇടവമാസ പൂജകള്‍ക്കായി ശബരീശസന്നിധി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. ഇടവം അഞ്ച് അഥവാ മെയ് പത്തൊമ്പതു വരെ പൂജകള്‍ ഉണ്ടാവും. ദിവസവും പടിപൂജ, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

പത്തൊമ്പതിനു രാത്രി പത്തു മണിക്ക് നട അടയ്ക്കും. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, എരുമേലി, കുമളി എന്നിവിടങ്ങളില്‍ നിന്ന് പമ്പയ്ക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. ഇതിനൊപ്പം നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസും നടത്തും.

ചെറിയ വാഹങ്ങള്‍ക്ക് പമ്പ വരെ പോകാന്‍ അനുമതി ഉണ്ട്, എന്നാല്‍ ഇവിടെ പാര്‍ക്കിങ് അനുവദിച്ചിട്ടില്ല. നിലവില്‍ നിലയ്ക്കലില്‍ മാത്രമാണ് പാര്‍ക്കിംഗ് സൗകര്യം ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :